ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു

ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു
കുവൈറ്റ് : കലാസാംസ്‌ക്കാരിക സംഘടനായ ദി ബാസില്‍ ആര്‍ട്ട്‌സ് ഓണംകുടുംബസംഗമം 2023 സംഘടിപ്പിച്ചു. അബ്ബാസിയാ കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണസന്ദേശം നല്‍കി. മലയാളത്തിലെ 2018 എന്ന ചലച്ചിത്രത്തിലെ നിര്‍ണ്ണായകമായ കഥാപാത്രത്തെ ഒരു അവതരിപ്പിച്ച ബാലതാരം പ്രണവ് ബിനു മുഖ്യാതിഥിയായിരുന്നു.

ദി ബാസില്‍ ആര്‍ട്ട്‌സ് പ്രസിഡണ്ട് ജെറി ജോണ്‍ കോശി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ലേഡീസ് ചെയര്‍ പെര്‍സണ്‍ ഷാനി ജോഫിന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി..

കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍, ജടായു ബീറ്റ്‌സിന്റെ നാടന്‍ പാട്ടുകള്‍, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.

Other News in this category4malayalees Recommends