മാര്‍ത്തോമന്‍ പൈതൃകത്തിന്റെ വിളംബരം കുവൈറ്റിലും

മാര്‍ത്തോമന്‍ പൈതൃകത്തിന്റെ വിളംബരം കുവൈറ്റിലും
കുവൈറ്റ് : മലങ്കര നസ്രാണികളുടെ സ്വത്വബോധമായ മാര്‍ത്തോമന്‍ പൈതൃക സംഗമത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കുവൈറ്റിലെ മലങ്കര സഭാ വിശ്വാസികള്‍ മാര്‍ത്തോമന്‍ പൈതൃക സ്മൃതി കൊണ്ടാടി.

ക്രിസ്തുശിഷ്യനും, ഭാരത ക്രൈസ്തവ സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അപ്പോസ്‌തോലനുമായ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ മൈലാപ്പൂരില്‍ വെച്ചുള്ള ധീരരക്തസാക്ഷിത്വത്തിന്റെ 1950!ാം വാര്‍ഷികവും, മലങ്കര സഭാ ഭാസുരനും പ്രഖ്യാപിത പരിശുദ്ധനുമായ വട്ടശേരില്‍ മാര്‍ ദിവന്നാസിയോസ് തിരുമേനിയുടെ ചരമ നവതിയും, മലങ്കര സഭയുടെ സ്വാതന്ത്രിയത്തിന്റേയും സ്വയം ശീര്‍ഷകത്തിന്റേയും അടിസ്ഥാനമായ 1934ലെ ഭരണഘടന സ്ഥാപിതമായതിന്റെ നവതിയും കൊണ്ടാടുന്ന മാര്‍ത്തോമന്‍ പൈതൃക സംഗമത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമന്‍ പൈതൃക സ്മൃതി സംഘടിപ്പിച്ചു.

മഹാ ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍, എം.ജി.ഓ.സി.എസ്.എം. കേന്ദ്ര ജനറല്‍ സെക്രട്ടറി റവ. ഫാ. ഡോ. വിവേക് വര്‍ഗീസ്, റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍, ഇടവക ഭരണസമിതിയംഗങ്ങള്‍, സഭയുടേയും, ഭദ്രാസനത്തിന്റേയും, ഇടവകയുടേയും വിവിധങ്ങളായ ചുമതലക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Other News in this category



4malayalees Recommends