സൂപ്പര്‍മാര്‍ക്കറ്റ് കാര്‍ പാര്‍ക്കില്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട ടീച്ചിംഗ് അസിസ്റ്റന്റിന് ആറ് വര്‍ഷം ജയില്‍ശിക്ഷ; 14-കാരന്റെ ഇല്ലാത്ത കാമുകിയുടെ അമ്മയായി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് 23-കാരി നടത്തിയ നീക്കം ജയിലില്‍ കലാശിച്ചു

സൂപ്പര്‍മാര്‍ക്കറ്റ് കാര്‍ പാര്‍ക്കില്‍ വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട ടീച്ചിംഗ് അസിസ്റ്റന്റിന് ആറ് വര്‍ഷം ജയില്‍ശിക്ഷ; 14-കാരന്റെ ഇല്ലാത്ത കാമുകിയുടെ അമ്മയായി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് 23-കാരി നടത്തിയ നീക്കം ജയിലില്‍ കലാശിച്ചു

സൂപ്പര്‍മാര്‍ക്കറ്റിന്റെ കാര്‍ പാര്‍ക്കിംഗില്‍ 14 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട ടീച്ചിംഗ് അസിസ്റ്റന്റിന് ആറ് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. കൗമാരക്കാരന്‍ ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും, താന്‍ പെണ്‍കുട്ടിയുടെ അമ്മയാണെന്നും തെറ്റിദ്ധരിപ്പിച്ച 23-കാരി ഹന്നാ ഹാരിസാണ് ജയിലിലായത്.


ഹെര്‍ട്‌സിലെ ഹോഡെസ്ഡണിലുള്ള സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാരിസ് വിദ്യാര്‍ത്ഥിയുടെ കാമുകിയുടെ അമ്മയെന്ന പേരിലാണ് കുട്ടിയുടെ രക്ഷിതാക്കളെ ബന്ധപ്പെട്ടത്. ബാല്‍ഡോക്കില്‍ താമസിക്കുന്ന തന്റെ മകള്‍ കെയ്‌ല കുട്ടിയുടെ കാമുകിയാണെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടത്.

ഒലിവിയ എന്ന പേരില്‍ വിളിച്ചത് മകന്റെ കാമുകിയുടെ അമ്മയാണെന്നാണ് രക്ഷിതാക്കള്‍ വിശ്വസിച്ചതെന്ന് സെന്റ് ആല്‍ബന്‍സ് ക്രൗണ്‍ കോടതിയില്‍ പ്രോസിക്യൂട്ടര്‍ സിമോണ്‍ വില്‍ഷയര്‍ പറഞ്ഞു. എന്നാല്‍ കെയ്‌ലാ, ഒലിവിയ എന്നീ പേരുകള്‍ തികച്ചും സാങ്കല്‍പ്പികമായിരുന്നു.

Pictured: Hannah Harris, 23, had sex with a 14-year-old schoolboy in a supermarket car park after pretending to be the mother of his fictional girlfriend to the male pupil's parents

വിദ്യാര്‍ത്ഥികളോടുള്ള മോശം പെരുമാറ്റത്തില്‍ പലപ്പോഴും സഹജീവനക്കാര്‍ ഹാരിസിനെ മുന്‍പ് താക്കീത് ചെയ്തിരുന്നു. എന്നാല്‍ 2020 ജനുവരിയില്‍ വിദ്യാര്‍ത്ഥിയുടെ മൂത്ത സഹോദരനാണ് ടീച്ചിംഗ് അസിസ്റ്റന്റുമായുള്ള ബന്ധം പുറത്ത് കൊണ്ടുവന്നത്. ഇതോടെ കെയ്‌ലയും, ഒലിവിയയും ഇല്ലാത്ത ആളുകളാണെന്ന് ആണ്‍കുട്ടി സമ്മതിച്ചു.

സംഭവം പുറത്തുവന്നതോടെ ആണ്‍കുട്ടി തന്നെ പീഡിപ്പിച്ചെന്ന് ടീച്ചിംഗ് അസിസ്റ്റന്റ് നിലപാട് മാറ്റി. ഇതോടെ പഠനത്തില്‍ ശ്രദ്ധ തെറ്റിയ വിദ്യാര്‍ത്ഥി വിഷാദത്തിന് ചികിത്സ തേടേണ്ട അവസ്ഥയിലായി. വിദ്യാര്‍ത്ഥിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ഒടുവില്‍ ഹാരിസിനെ ജൂറി കുറ്റക്കാരിയായി കണ്ടെത്തി.
Other News in this category



4malayalees Recommends