റഷ്യക്കെതിരായ ബ്രിട്ടന്റെ പോരാട്ടം ഇംഗ്ലീഷ് ക്ലബായ ചെല്‍സിയുടെ അടിതെറ്റിക്കുന്നു; റഷ്യക്കാരനായ മുതലാളി റൊമാന്‍ അബ്രാമോവിച്ചിന്റെ ആസ്തികള്‍ മരവിപ്പിച്ചു; ടിക്കറ്റുകളോ, മറ്റ് ഉത്പന്നങ്ങളോ വില്‍ക്കാന്‍ കഴിയുന്നില്ല; കരാറുകളും റദ്ദാകുന്നു?

റഷ്യക്കെതിരായ ബ്രിട്ടന്റെ പോരാട്ടം ഇംഗ്ലീഷ് ക്ലബായ ചെല്‍സിയുടെ അടിതെറ്റിക്കുന്നു; റഷ്യക്കാരനായ മുതലാളി റൊമാന്‍ അബ്രാമോവിച്ചിന്റെ ആസ്തികള്‍ മരവിപ്പിച്ചു; ടിക്കറ്റുകളോ, മറ്റ് ഉത്പന്നങ്ങളോ വില്‍ക്കാന്‍ കഴിയുന്നില്ല; കരാറുകളും റദ്ദാകുന്നു?

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായുള്ള ബന്ധത്തിന്റെ പേരില്‍ യുകെ റൊമാന്‍ അബ്രാമോവിച്ചിന് എതിരെ ഉപരോധ നടപടികള്‍ കൈക്കൊണ്ടതോടെ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബായ ചെല്‍സി പ്രതിസന്ധിയില്‍. ക്ലബിന്റെ ഭാവി തന്നെ സംശയത്തിന്റെ നിഴലിലാക്കിയാണ് പ്രശ്‌നം രൂക്ഷമാകുന്നത്. റഷ്യയില്‍ ജനിച്ച അബ്രാമോവിച്ചിന് ക്ലബിന്റെ വില്‍പ്പനയുമായി മുന്നോട്ട് പോകാനും ഉപരോധം തടസ്സമായി.


ചെല്‍സിക്ക് ഇളവ് അനുവദിക്കാനായി സര്‍ക്കാരിനെ സമീപിക്കാന്‍ അവസരമുണ്ട്. ക്ലബിന്റെ താല്‍പര്യം മുന്‍നിര്‍ത്തി വില്‍പ്പന സാധ്യമാകുമെങ്കിലും ഇത് അബ്രാമോവിച്ചിന് സാമ്പത്തിക ലാഭം നല്‍കുന്നില്ലെന്ന് ഉറപ്പാക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് ചുക്കാന്‍ പിടിക്കുകയും, ഇതില്‍ നിന്നുള്ള പണം മരവിപ്പിച്ച് നിര്‍ത്തുകയോ, ചാരിറ്റബിള്‍ ഫണ്ടിലേക്ക് നീക്കുകയോ, ചിലപ്പോള്‍ ഉക്രെയിന്‍ യുദ്ധത്തിന്റെ ഇരകള്‍ക്കായി മാറ്റിവെയ്ക്കുകയോ ചെയ്‌തേക്കാം.

ഇതോടെ ഉടമ അബ്രാമോവിച്ചിന് മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങള്‍ മാത്രമാകും അവശേഷിക്കുക. ഒന്നുകില്‍ സര്‍ക്കാരിന്റെ നിബന്ധനകള്‍ പാലിച്ച് ക്ലബിനെ വിട്ടുകൊടുക്കുക, അല്ലെങ്കില്‍ ക്ലബ് പതിയെ ജീര്‍ണ്ണിക്കുന്ന അവസ്ഥയിലേക്ക് തള്ളിവിടുക എന്നതാണ് ഈ ഓപ്ഷനുകള്‍. ക്ലബിന്റെ ഭാവി നിലനിര്‍ത്താന്‍ വില്‍പ്പനയുമായി മുന്നോട്ട് പോകാനാകും റഷ്യന്‍ ശതകോടീശ്വരന്റെ ശ്രമം.

എന്നാല്‍ ഇതില്‍ നിന്നും ഒരു പൗണ്ട് പോലും ഉടമയ്ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ട്. കഴിഞ്ഞ ആഴ്ച 3 ബില്ല്യണ്‍ പൗണ്ടിന് ക്ലബിനെ വില്‍ക്കാന്‍ അബ്രാമോവിച്ച് നീക്കം നടത്തിയിരുന്നു. നിരവധി പേര്‍ ക്ലബിനെ വാങ്ങാന്‍ രംഗത്തുണ്ട്. ചെല്‍സി ക്ലബ് അധികൃതര്‍ സര്‍ക്കാരുമായി ചര്‍ച്ചകളും തുടരുകയാണ്.

അതേസമയം ഈ പ്രശ്‌നങ്ങള്‍ മൂലം കോടികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നഷ്ടം സഹിക്കാന്‍ ക്ലബ് നിര്‍ബന്ധിതമാകും. ഷര്‍ട്ട് സ്‌പോണ്‍സര്‍ ചെയ്യുന്ന 3 തങ്ങളുടെ 40 മില്ല്യണ്‍ പൗണ്ടിന്റെ കരാര്‍ മരവിപ്പിച്ചു. കിറ്റ് നല്‍കാന്‍ ചെല്‍സിയുമായി 15 വര്‍ഷത്തെ കരാര്‍ അംഗീകരിച്ച നൈക്ക് 900 മില്ല്യണ്‍ പൗണ്ടിനാണ് ഇത് നല്‍കിവരുന്നത്. ഇവരും പുറത്തേക്കുള്ള വഴി നോക്കുകയാണ്.
Other News in this category



4malayalees Recommends