വെസ്റ്റ്മിന്‍സ്റ്ററില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സര്‍വീസില്‍ രാജ്ഞി പങ്കെടുക്കില്ല ; യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒഴിവാകുന്നുവെന്ന് ബക്കിംഗ്ഹാം കൊട്ടാരം

വെസ്റ്റ്മിന്‍സ്റ്ററില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സര്‍വീസില്‍ രാജ്ഞി പങ്കെടുക്കില്ല ; യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായതിനാല്‍ ഒഴിവാകുന്നുവെന്ന് ബക്കിംഗ്ഹാം കൊട്ടാരം
വെസ്റ്റ്മിന്‍സ്റ്ററില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് സര്‍വീസില്‍ രാജ്ഞി പങ്കെടുക്കില്ലെന്ന് ബക്കിംഗ്ഹാം കൊട്ടാരം. ആദ്യം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു മൂലമാണ് ഒഴിവാകാന്‍ കാരണം.

95 കാരിയായ രാജ്ഞിയുടെ ആരോഗ്യത്തെ കുറിച്ച് കൊട്ടാരത്തിന്റെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച നടക്കുന്ന കോമണ്‍വെല്‍ത്ത് സര്‍വീസില്‍ പങ്കെടുക്കേണ്ടതില്ലെന്ന് വീട്ടുകാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിച്ചെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം നടന്ന മീറ്റിങ്ങില്‍ പ്രതിരോധ ഉദ്യോഗസ്ഥരോട് തന്റെ അവസ്ഥ രാജ്ഞി വ്യക്തമാക്കിയിരുന്നു.

Kate Middleton and Prince William Join Prince Charles and Camila in 1st  Joint Royal Appearance in 9 Years

കോവിഡ് വിമുക്തയായിട്ടും ശാരീരിക അവശതകള്‍ രാജ്ഞിയെ അലട്ടുന്നുണ്ടെന്നാണ് സൂചന. പരിപാടിയില്‍ പങ്കെടുക്കാനാകാത്തതില്‍ ദുഖത്തിലാണ് രാജ്ഞി. ഈ വര്‍ഷത്തെ ഏറ്റവും പ്രധാന പരിപാടികളില്‍ ഒന്നായിരുന്നു നടക്കേണ്ടിയിരുന്നത്.

അതിനിടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ചകള്‍ അടക്കം നയതന്ത്ര ഇടപെടലുകളില്‍ രാജ്ഞി സജീവമാണ്.

ഭര്‍ത്താവായ ഫിലിപ്പ് രാജകുമാരന്റെ അനുസ്മരണ ചടങ്ങും വരാനിരിക്കുകയാണ്. മാര്‍ച്ച് 29ന് നടക്കുന്ന ചടങ്ങില്‍ ഹാരി പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നെതര്‍ലന്‍ഡ്‌സിലെ ഇന്‍വിക്ടര്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ ഹാരി പോകുമെന്നാണ് റിപ്പോര്‍ട്ട്.

കോമണ്‍വെല്‍ത്ത് പരിപാടിയില്‍ ചാള്‍സ് രാജകുമാരന്‍ രാജ്ഞിയെ പ്രതിനിധീകരിക്കും. കാമില, വില്യം രാജകുമാരന്‍, കെയ്റ്റ് എന്നീവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.

Other News in this category



4malayalees Recommends