ബ്രഡിനും ഉരുളന്‍ കിഴങ്ങിനും പാചക വാതകത്തിനും വില കൂടുന്നു ; യുക്രൈന്‍ യുദ്ധം യുകെയിലെ ജനജീവിതത്തെയും സാരമായി ബാധിക്കുന്നു ; ഇനി വിലക്കയറ്റത്തിന്റെ നാളുകളെന്ന് മുന്നറിയിപ്പ്

ബ്രഡിനും ഉരുളന്‍ കിഴങ്ങിനും പാചക വാതകത്തിനും വില കൂടുന്നു ; യുക്രൈന്‍ യുദ്ധം യുകെയിലെ ജനജീവിതത്തെയും സാരമായി ബാധിക്കുന്നു ; ഇനി വിലക്കയറ്റത്തിന്റെ നാളുകളെന്ന് മുന്നറിയിപ്പ്
റഷ്യ യുക്രൈന്‍ യുദ്ധം ലോകത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്. യുക്രൈനില്‍ നടക്കുന്ന അധിനിവേശത്തിനെതിരെ ശക്തമായ താക്കീതാണ് യുകെയും യുഎസും റഷ്യയ്ക്ക് നല്‍കിയിരിക്കുന്നത്. ഉപരോധങ്ങള്‍ ശക്തമാക്കുന്നതിനിടെ ബ്രിട്ടനിലേക്കുള്ള കയറ്റുമതി റഷ്യ നിര്‍ത്തലാക്കിയത് വരും ദിവസങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

യുകെയിലെ അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെ വില അമ്പത് ശതമാനം ഉയരും. ചിപ്‌സ് , ഉരുളന്‍കിഴങ്ങ്, ഗോതമ്പുള്‍പ്പെടുത്തിയുള്ള ഭക്ഷ്യ സാധനങ്ങള്‍ എന്നിവയുടെ വില ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഗോതമ്പ് ഇറക്കുമതിയില്‍ റഷ്യയെ യുകെ കൂടുതലായി ആശ്രയിക്കുന്നതിനാല്‍ ഇതു പ്രതികൂലമായി തന്നെ ബാധിക്കും. ഗ്യാസ് വില വര്‍ദ്ധിക്കുന്നതോടെ വരും ദിവസം പ്രതിസന്ധിയുടേതാകും.

ഇന്ധനവില വര്‍ദ്ധനവും പച്ചക്കറിയുടെ വില ഉയരുന്നതും സാധാരണക്കാരെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. ഉരുളന്‍കിഴങ്ങിനും വിലയില്‍ 30 ശതമാനം വര്‍ദ്ധനവുണ്ടായേക്കും.

കടല്‍ വിഭഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇന്‍ഗ്രീഡിയന്റുകളുടെ വില വര്‍ദ്ധിക്കുന്നതും ഉപഭോക്താക്കള്‍ക്ക് അമിത വില നല്‍കേണ്ട അവസ്ഥയിലെത്തിക്കും.

നേരത്തെ തന്നെ റഷ്യ ഉടക്കുന്നതോടെ പ്രകൃതി വാതക വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ബുദ്ധിമുട്ടുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

ബ്രഡ്, പാസ്താ, പാല്‍ എന്നിങ്ങനെ മിക്ക സാധനങ്ങളുടേയും വില ഉയരും.

Other News in this category



4malayalees Recommends