യാത്ര ചെയ്യാനുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് അവതാരക മീര അനില്‍. ഗായിക റിമി ടോമിക്കൊപ്പമുള്ള തായ്ലന്ഡ് യാത്രയെ കുറിച്ചാണ് മീര ഇപ്പോള്‍ പറയുന്നത്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് ഞങ്ങളുടെ വയറ്റിലായേനേ എന്നാണ് മീര അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
തായ്ലന്ഡിലെ ഏറ്റവും നല്ല സീഫുഡ് കിട്ടുന്ന മാര്‍ക്കറ്റിലേക്ക് തങ്ങള്‍ പോയി. റസ്റ്ററന്റില്‍ കയറി അവിടുത്തെ ഏറ്റവും പ്രശസ്തമായ ഡിഷ് ഓര്‍ഡര്‍ ചെയ്തു. വിഭവം വരുന്നതുമായി കാത്തിരിക്കുന്ന തങ്ങളുടെ മുമ്പിലേക്ക് വെയിറ്റര്‍ മീന്‍ വറുത്തത് പോലെയുള്ള ഒരു സാധനം കൊണ്ടുവന്നു വച്ചു.
നമ്മുടെ നാട്ടിലെ വരാല് പോലെ എന്തോ ഒരു മീന്‍ കഷ്ണങ്ങളാക്കി വറുത്തു വച്ചിരിക്കുന്നു എന്നായിരുന്നു തോന്നിയത്. ഒരു കഷണം എടുത്ത് പ്ലേറ്റില്‍ വച്ചു. വളരെ മാംസളമായ ഒരു മീനാണ് അതെന്നാണ് അപ്പോഴും കരുതിയത്. വായിലേക്ക് വയ്ക്കുന്നതിന് മുമ്പ് ഇതുവരെ അനുഭവിക്കാത്ത ഒരു മണമാണ് ഫീല്‍ ചെയ്തത്.
അപ്പോഴാണ് തങ്ങളുടെ തൊട്ടടുത്ത ടേബിളിലിരിക്കുന്ന ആളുകള്‍ പറയുന്നത് അത് മീനല്ല പാമ്പാണെന്ന്. ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ ആ പാമ്പ് തങ്ങളുടെ വയറ്റിലായേനേ.. എന്നാണ് മീര പറയുന്നത്. മോഹന്‍ലാലിനൊപ്പമുള്ള വിദേശ യാത്രകളെ കുറിച്ചും മീര പറഞ്ഞിരുന്നു.