50 ശതമാനം മോഹന്‍ലാല്‍, ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താത്പര്യം'; വിമര്‍ശനത്തിന് അനൂപ് മേനോന്റെ മറുപടി

50 ശതമാനം മോഹന്‍ലാല്‍, ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താത്പര്യം'; വിമര്‍ശനത്തിന് അനൂപ് മേനോന്റെ മറുപടി
തന്റെ അഭിനയത്തെ കുറിച്ചും സിനിമാ കരിയറിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളോട് പ്രതികരിച്ച് അനൂപ് മേനോന്‍. തന്റെ അഭിനയം 50 ശതമാനം മോഹന്‍ലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തില്‍ വന്ന കമന്റിനാണ് അനൂപ് മേനോന്‍ മറുപടി പറഞ്ഞിരിക്കുന്നത്.

'അഭിനയത്തില്‍ അനൂപ് മേനോന്‍ അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10 ശതമാനം അനൂപ് മേനോന്‍ എന്ന നടന്‍. ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താല്‍പര്യം' എന്നാണ് നടന് എതിരെ എത്തിയ കമന്റ്.

ഈ കമന്റിനെ കുറിച്ചുള്ള ചോദ്യത്തിന് 'അത് അയാളുടെ അഭിപ്രായമല്ലേ, എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല' എന്നാണ് അനൂപ് മേനോന്‍ പ്രതികരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends