തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ', മുഖം മറച്ച ജാക്കറ്റുമായി രാജ് കുന്ദ്ര

തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ', മുഖം മറച്ച ജാക്കറ്റുമായി രാജ് കുന്ദ്ര
പാപ്പരാസികളില്‍ നിന്നും രക്ഷപ്പെടാന്‍ മുഖം മറച്ച ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയ്ക്ക് ട്രോള്‍പൂരം. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം മുഴുവന്‍ മറയുന്ന ജാക്കറ്റ് ധരിച്ചാണ് സിനിമാ തിയേറ്ററില്‍ രാജ് കുന്ദ്ര എത്തിയത്. കുന്ദ്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മുംബൈയിലാണ് കുടുംബത്തോടൊപ്പം കുന്ദ്ര സിനിമ കാണാന്‍ എത്തിയത്. ശില്‍പ ഷെട്ടിയുടെ സഹോദരി ഷമിത ഷെട്ടിയും കാമുകന്‍ രാകേഷ് ബാപട്ടും കുന്ദ്രയ്‌ക്കൊപ്പം ഉണ്ടായിരുന്നു. കറുത്ത ജാക്കറ്റിനോടൊപ്പമുള്ള വസ്ത്രത്തില്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ പൂര്‍ണമായും സിപ്പ് ചെയ്തു ധരിച്ചിരിക്കുകയായിരുന്നു.

വീഡിയോ വൈറലായതോടെ കുന്ദ്രക്കെതിരെ ട്രോളുകളും എത്തി. 'ഇത് രണ്‍വീര്‍ സിങ് ആണെന്നാണ് ഞാന്‍ കരുതിയത് അയാള്‍ ആണ് ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നത്' എന്നായിരുന്നു ഒരു കമന്റ്. 'മുഖം പുറത്തു കാണിക്കാനാകാതെ തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയായല്ലോ' എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ഈയിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ പ്രതികരണം നേടി മാധ്യമങ്ങള്‍ എത്തിയിരുന്നെങ്കിലും കുന്ദ്ര പ്രതികരിച്ചിരുന്നില്ല.



Other News in this category



4malayalees Recommends