ആമിര്‍ഖാനെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് സായി

ആമിര്‍ഖാനെ വിവാഹം കഴിയ്ക്കാന്‍ തയ്യാറാണെന്ന് സായി
ആമിര്‍ ഖാന്‍ ചിത്രമായ ഗജിനിയിലൂടെയാണ് നടി സായി തംഹാന്‍കര്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് വന്ന 'ഹണ്ടര്‍' എന്ന ചിത്രത്തിലെ ജ്യോത്സ്‌ന എന്ന കഥാപാത്രവും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരഭിമുഖത്തില്‍ സായി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നടന്‍ ആമിര്‍ഖാനെ തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സായി പറയുന്നു.

ഗജിനിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതം അറിയിച്ചു. ഇപ്പോഴും ആമിര്‍ ഖാനെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. സായി വ്യക്തമാക്കി.

ആദ്യമായി ബിക്കിനി അണിഞ്ഞ് അഭിനയിച്ചപ്പോള്‍ തന്നെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും നിരവധിപേര്‍ രംഗത്തെത്തിയിരുന്നതായി സായി പറയുന്നു. തനിക്കോ തന്റെ കുടുബത്തിനോ ഇല്ലാത്ത പ്രശ്‌നം എന്തിനാണ് മറ്റുള്ളവര്‍ക്ക് എന്നും താരം ചോദിച്ചു.

Other News in this category



4malayalees Recommends