കോവിഡ് പ്രതിസന്ധികള്‍ക്കിടെയും 'കുറുപ്പ്' തിയേറ്ററിലെത്തിച്ച ദുല്‍ഖര്‍ സല്‍മാന് വിലക്ക് ഏര്‍പ്പെടുത്തിയതിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. കുറുപ്പിന് വേണ്ടി തിയേറ്ററുകളും ഫിയോക്കും കൂടുതല്‍ സഹകരിച്ചിട്ടുണ്ട് എന്നാണ് വിജയകുമാര്‍ പറയുന്നത്.
'കുറുപ്പിന് വേണ്ടി അവര്‍ ഞങ്ങളോട് സഹകരിച്ചതിനേക്കാള്‍ ഫിയോക്ക് അവരുമായും സഹകരിച്ചതാണ്. ഫിയോക്കിനെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായങ്ങളും സഹകരണങ്ങളും നല്‍കിയിട്ടുണ്ട്. കുറുപ്പിനെ ഒരു വന്‍ വിജയമാക്കിയതിന്റെ പങ്ക് കേരളത്തിലെ തിയേറ്ററുകാര്‍ക്കുമുണ്ട്.'
'അത് നിഷേധിക്കാന്‍ കഴിയില്ല ആര്‍ക്കും. തുടര്‍ച്ചയായി ചിത്രങ്ങളെടുത്ത് ഒ.ടി.ടിയിലേക്ക് മാത്രം വിതരണം ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്കും താരങ്ങള്‍ക്കുമെതിരെ എന്തായാലും നടപടിയുണ്ടാകും. ഇത് തിയേറ്ററുകളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. നടപടിയെടുക്കും' എന്നാണ് വിജയകുമാര്‍ പറയുന്നത്.