നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിയാല്‍ ഈഗോ വരുന്ന നടന്മാരാണ് അവര്‍, പക്ഷേ അദ്ദേഹം അങ്ങനെയല്ല: കൃതി സനോണ്‍

നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിയാല്‍ ഈഗോ വരുന്ന നടന്മാരാണ് അവര്‍, പക്ഷേ അദ്ദേഹം അങ്ങനെയല്ല: കൃതി സനോണ്‍
സിനിമയില്‍ നായികയ്ക്ക് സ്‌ക്രീന്‍ സ്‌പേസ് കൂടിപ്പോയാല്‍ ഈഗോ വരുന്ന നടന്മാര്‍ ബോളിവുഡില്‍ നിരവധിയാണെന്ന് കൃതി.താന്‍ തന്നെ അത് അനുഭവിച്ച് അറിഞ്ഞിട്ടുണ്ടെന്നും കൃതി പറയുന്നു.

സ്‌ക്രീന്‍ സ്‌പേസ് തുല്യമായി പങ്കിടാന്‍ മറ്റുള്ളവരെ അനുവദിക്കുന്ന നായകന്മാര്‍ വളരെ കുറവാണ്.

അറുപത് ശതമാനം നായികയും നാല്‍പത് ശതമാനം നായകനും വരുന്ന ഒരു സിനിമ ചെയ്യാന്‍ മിക്ക നായക നടന്മാരും തയ്യാറാകാത്ത സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ആരും അത് ചെയ്യാന്‍ തയ്യാറായില്ല. അതിനാല്‍ ഈ കാര്യങ്ങള്‍ അല്‍പ്പം ബോളിവുഡില്‍ മാറേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നു. അതേ സമയം അത്രരംഗി രേയില്‍ അക്ഷയ് ചെയ്തത് വളരെ പ്രശംസനീയമാണ്. ചെറുതെങ്കിലും നല്ല വേഷമായിരുന്നു. വലിയ പ്രാധാന്യം ഇല്ലാതിരുന്നിട്ടും അക്ഷയ് കുമാര്‍ അത് മനോഹരമായി ചെയ്തുവെന്നത് അഭിനന്ദിക്കേണ്ട ഒന്ന് തന്നെയാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും അവസാനം റിലീസ് ചെയ്ത കൃതി സനോണ്‍ സിനിമകള്‍ മിമിയും ഹം ദോ ഹമാരേ ദോയുമായിരുന്നു. അതില്‍ മിമി നെറ്റ്ഫ്‌ലിക്‌സിലാണ് സ്ട്രീം ചെയ്തത്. സറോഗസി പ്രമേയമായ സിനിമ അവതരണത്തിലെ വ്യത്യസ്തതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.



Other News in this category



4malayalees Recommends