സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് സായ് കുമാര്‍

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് സായ് കുമാര്‍
സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് നടന്‍ സായ് കുമാര്‍. അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്‍ക്കാര്‍ പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ റെമ്യൂണറേഷന്റെ കാര്യം പറഞ്ഞ് പോയതാണ്. ഈ സംവിധായകന്, ഇന്ന പടത്തിന് ഇത്ര രൂപ കിട്ടണം എന്ന് പറയുന്ന ആളല്ല ഞാന്‍.

പുതിയ ആളായാലും പടം ഓടത്തില്ലെന്ന് തോന്നുവാണേലും എന്റെ കഥാപാത്രം എന്നെകൊണ്ട് ഭംഗിയാക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍. ജോലി ചെയ്താല്‍ പൈസ കിട്ടണം. അത് ചോദിച്ചു വാങ്ങിക്കുമ്പോള്‍ അയാള്‍ക്ക് അഹങ്കാരമാണെന്നും പൈസ കൂടുതല്‍ ചോദിക്കുമെന്നും പറയും. കൂടുതലാണെങ്കില്‍ വിളിക്കണ്ട. ഇത് അഹങ്കാരത്തില്‍ പറയുന്നതല്ല. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രമായിരിക്കണം. എന്നാല്‍ ചില വേഷങ്ങള്‍ക്കായി റെമ്യൂണറേഷനില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമുണ്ട്,' സായ് കുമാര്‍ പറഞ്ഞു.

Other News in this category



4malayalees Recommends