അന്താരാഷ്ട്ര യാത്രാ വിലക്ക് നീങ്ങി ; വിമാന സര്‍വീസ് ഇനി സാധാരണ പോലെ

അന്താരാഷ്ട്ര യാത്രാ വിലക്ക് നീങ്ങി ; വിമാന സര്‍വീസ് ഇനി സാധാരണ പോലെ
രണ്ട് വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര വിലക്ക് നീങ്ങി. ഇതോടെ വിമാന സര്‍വീസുകള്‍ പഴയപടിയായി. കോവിഡിനെ തുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളുമായി എയര്‍ ബബ്ള്‍ കരാര്‍ ഉണ്ടാക്കി വിമാന സര്‍വീസ് നടത്തിയിരുന്നു. ഇതു മൂലം നിശ്ചിത സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. ഇന്നലെ മുതല്‍ യാത്രാ വിലക്ക് നീങ്ങിയതോടെ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും. ഇതോടെ വിമാന നിരക്ക് കുറയും.

Other News in this category



4malayalees Recommends