ഒഴിഞ്ഞ വെള്ളക്കുപ്പി നല്‍കി അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അവസരം

ഒഴിഞ്ഞ വെള്ളക്കുപ്പി നല്‍കി അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അവസരം
ഒഴിഞ്ഞ വെള്ളക്കുപ്പി നല്‍കി അബുദാബിയില്‍ സൗജന്യ ബസ് യാത്രയ്ക്ക് അവസരം. ആവശ്യം കഴിഞ്ഞ് കളയുന്ന വെള്ളക്കുപ്പികള്‍ ബസ് സ്റ്റേഷനിലെ വെന്‍ഡിങ് മെഷീനില്‍ നിക്ഷേപിച്ചാല്‍ കിട്ടുന്ന പോയിന്റ് പണമാക്കി മാറ്റിയാണ് യാത്ര സാധ്യമാകുക.

സംയോജിത ഗതാഗത കേന്ദ്രമാണ് നൂതന പദ്ധതി ആവിഷ്‌കരിച്ച് പരിസ്ഥിതി സൗഹൃദ സന്ദേശം പ്രചരിപ്പിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണ ഇല്ലാതാക്കാനാണ് നീക്കം.

600 മില്ലിയോ അതില്‍ കുറവോ ആയ കുപ്പിക്ക്

ഒരു പോയിന്റും 600ല്‍ കൂടുതലുള്ള കുപ്പിക്ക് 2 പോയിന്റുമാണ് ലഭിക്കുക. ഒരു പോയിന്റ് 10 ഫില്‍സിന് തുല്യം. 10 പോയിന്റുകള്‍ ഒരു ദിര്‍ഹത്തിന് തുല്യം. ഇങ്ങനെ സമാഹരിക്കുന്ന പോയിന്റ് ഐടിസി ഓട്ടോമേറ്റഡ് പേയ്‌മെന്റ് സംവിധാനമായ ഹാഫിലാറ്റ് വഴി വ്യക്തിഗത ബസ് കാര്‍ഡിലേക്ക് മാറ്റാം. നിലവില്‍ പ്രധാന ബസ് സ്റ്റേഷനിലാണ് മെഷീനുള്ളത്. വൈകാതെ എല്ലാ ബസ് സ്റ്റേഷനിലും വ്യാപിപ്പിക്കും.

Other News in this category



4malayalees Recommends