എക്‌സ്‌പോ സമാപനത്തില്‍ ദൃശ്യവിരുന്ന്

എക്‌സ്‌പോ സമാപനത്തില്‍ ദൃശ്യവിരുന്ന്
ആറുമാസക്കാലം ലോകത്തെ വിസ്മയിപ്പിച്ച എക്‌സ്‌പോ 2020 ദുബൈയ്ക്ക് തിരശ്ശീല വീഴുന്നു. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച എക്‌സ്‌പോയ്ക്ക് ഇന്ന് സമാപനം കുറിക്കുകയാണ്. 180 ദിവസങ്ങളില്‍ 96 ലൊക്കേഷനുകളിലായി 30,000ത്തിലേറെ പരിപാടികളാണ് അരങ്ങേറിയത്.

എക്‌സ്‌പോ അവസാന ദിവസങ്ങളിലേക്ക് കടന്നപ്പോള്‍ സന്ദര്‍ശകരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നു. എക്‌സ്‌പോ സമാപിക്കുന്നതിന് തൊട്ടു മുമ്പുള്ള വാരാന്ത്യ ദിവസങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണ് എക്‌സ്‌പോയിലെത്തിയത്. ലോകം ഇതുവരെ കാണാത്ത ദൃശ്യവിരുന്നാണ് സമാപന ചടങ്ങില്‍ എക്‌സ്‌പോ 2020 കാത്തുവെച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ട് യുഎഇ സമയം ഏഴ് മണി മുതല്‍ അല്‍ വാസല്‍ പ്ലാസയിലാണ് 400ലേറെ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിസ്മയ പരിപാടികള്‍ അരങ്ങേറുക. പരിപാടികള്‍ വീക്ഷിക്കുന്നതിനായി എക്‌സ്‌പോ നഗരിയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. ജൂബിലി സ്റ്റേജ്, ഫെസ്റ്റിവല്‍ ഗാര്‍ഡന്‍, സ്‌പോര്‍ട്‌സ് ഹബുകള്‍ എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇത്തവണ പരിപാടികളിലെ വിഐപി അതിഥികളായി പങ്കെടുക്കുക യുഎഇയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളായിരിക്കും.


Other News in this category



4malayalees Recommends