ഒരു മാസം കൊണ്ട് യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം യാത്ര ചെയ്തത് 13 രാജ്യങ്ങള്‍ ; മലയാളി ദമ്പതികള്‍ താണ്ടിയത് 8800 കിലോമീറ്ററില്‍

ഒരു മാസം കൊണ്ട്  യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം യാത്ര ചെയ്തത് 13 രാജ്യങ്ങള്‍ ; മലയാളി ദമ്പതികള്‍ താണ്ടിയത് 8800 കിലോമീറ്ററില്‍
യുഎഇയില്‍ നിന്ന് റോഡ് മാര്‍ഗം കിഴക്കന്‍ യൂറോപ്പ് അടക്കം 13 രാജ്യങ്ങള്‍ സഞ്ചരിച്ച് മലയാളി ദമ്പതികള്‍. 30 ദിവസം കൊണ്ട് 8800 കിലോമീറ്ററാണ് തൃശൂര്‍ ചാവക്കാട് സ്വദേശികളായ ജമീല്‍ മുഹമ്മദ്, ഭാര്യ നിഷ ജമീല്‍ എന്നിവര്‍ സ്വന്തം ലാന്‍ഡ് ക്രൂയിസര്‍ വാഹനത്തില്‍ സഞ്ചരിച്ചത്. യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, മധ്യേഷ്യ, ഫാര്‍ ഈസ്റ്റ്, മഗ്രിബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 65 രാജ്യങ്ങള്‍ സഞ്ചരിച്ചു. ആദ്യമായാണ് ദുബായ് രജിസ്‌ട്രേഷന്‍ വാഹനത്തില്‍ മുഴുവന്‍ സമയം ഓടിച്ച് ലോകം ചുറ്റുന്നതെന്ന് ജമീല്‍ മുഹമ്മദ് പറയുന്നു.

ദുബായില്‍ നിന്ന് ഇറാന്‍ വഴി തുര്‍ക്കി, ബള്‍ഗേറിയ, സെര്‍ബിയ,റൊമേനിയ, ഹംഗറി, സ്ലോവാക്യ, ചെച്‌നിയ, പോളണ്ട്, ലാറ്റ്വിയ, ലിത്വാനിയ, അസ്‌റ്റോണിയ, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളിലൂടെയാണ് സഞ്ചരിച്ചത്. സാഹസികമാണെങ്കിലും കൗതുകകരമായിരുന്നു.

ഇറാനില്‍ യാത്ര പ്രയാസമാകുമെന്ന് ഭയന്നെങ്കിലും പ്രശ്‌നമുണ്ടായില്ല, മികച്ച റോഡും അടിസ്ഥാന സൗകര്യവുമാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. അങ്കാറയിലൂടേയും ഇസ്ലാംബൂളിലൂടേയും സഞ്ചരിച്ചാണ് ബള്‍ഗേറിയയിലെത്തിയത്. ഒരു ദുബായ് രജിസ്‌ട്രേഷന്‍ വാഹനം ഇവിടത്തുകാര്‍ കൗതുകത്തോടെയാണ് കണ്ടതെന്നും ഇരുവരും പറയുന്നു.

Other News in this category



4malayalees Recommends