രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റേത് മാര്‍ഗത്തിലൂടെയോ പരിഹസിക്കാന്‍ പാടില്ല ; ആരാധകരോട് വിജയ്

രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റേത് മാര്‍ഗത്തിലൂടെയോ പരിഹസിക്കാന്‍ പാടില്ല ; ആരാധകരോട് വിജയ്
തന്റെ പുതിയ ചിത്രമായ ബീസ്റ്റ് റിലീസിന് തയാറെടുത്തിരിക്കെ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി നടന്‍ വിജയ്. രാഷ്ട്രീയക്കാരെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയോ സോഷ്യല്‍ മീഡിയയിലൂടെയോ മറ്റേത് മാര്‍ഗത്തിലൂടെയോ പരിഹസിക്കാന്‍ പാടില്ലെന്ന് വിജയ് ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുളള പോസ്റ്റുകള്‍ക്കെതിരെ വിജയ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും വിജയിയുടെ നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദ് ട്വിറ്റ് ചെയ്തു.

'ഫാന്‍സ് ക്ലബ് അംഗങ്ങള്‍ രാഷ്ട്രീയക്കാരേയോ ഉദ്യോഗസ്ഥരെയോ ട്രോളുന്ന തരത്തിലുള്ള പ്രസ്താവനകള്‍, പോസ്റ്ററുകള്‍ എന്നിവ പോസ്റ്റ് ചെയ്യുകയോ പങ്കിടുകയോ ചെയ്യരുത്. ദളപതി വിജയിയുടെ നിര്‍ദേശം ലംഘിച്ച് പ്രവര്‍ത്തിക്കുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബസ്സി ആനന്ദ് ട്വീറ്റില്‍ വ്യക്തമാക്കി.

രാഷ്ട്രീയ പ്രസ്താവനകളും സംഘടനയുടെ പ്രവര്‍ത്തനങ്ങളും കാരണം വിജയിയുടെ സിനിമകള്‍ മുന്‍കാലങ്ങളില്‍ വിവാദത്തിലായിട്ടുണ്ട്. ഈ സാഹചര്യം മുന്നില്‍ കണ്ടാണ് ബീസ്റ്റിന്റെ റിലീസ് അടുത്തിരിക്കെ വിജയ് ആരാധകര്‍ക്ക് കടിഞ്ഞാണ്‍ ഇട്ടിരിക്കുന്നത്. നെല്‍സണ്‍ ദിലീപ്കുമാര്‍ രചിച്ചു സംവിധാനം ചെയ്ത ഈ ബിഗ് ബഡ്ജറ്റ് ആക്ഷന്‍ ചിത്രം ഏപ്രില്‍ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുക.

വീര രാഘവന്‍ എന്ന സ്‌പൈ വേഷത്തിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്.

Other News in this category



4malayalees Recommends