ആ പാട്ട് ഇനി പാടാന്‍ അമേരിക്കന്‍ പ്രസിഡന്റ് മാത്രമേ ബാക്കിയുള്ളൂ: ശരത്

ആ പാട്ട് ഇനി പാടാന്‍ അമേരിക്കന്‍ പ്രസിഡന്റ് മാത്രമേ ബാക്കിയുള്ളൂ: ശരത്
'ശ്രീരാഗമോ' എന്ന പാട്ടിന് വന്നിട്ടുള്ള കവര്‍ സോങുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് സംഗീത സംവിധായകനായും ഗായകനുമായ ശരത്ത്. ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1994ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പവിത്രത്തിലെ ഈ ഗാനത്തിന് സംഗീതമൊരുക്കിയത് ശരത്താണ്.

'ശ്രീരാഗമോ എന്ന പാട്ടെടുത്താല്‍, എനിക്ക് തോന്നുന്നു അമേരിക്കന്‍ പ്രസിഡന്റ് ഒഴിച്ച് ബാക്കി എല്ലാവരും അത് പാടി. ഇനി എനിക്ക് ഒറ്റ ആഗ്രഹമുള്ളത്, അദ്ദേഹവും കൂടി ഇതൊന്ന് പാടി കേള്‍ക്കണം എന്നാണ്. അത്രയും പോപ്പുലറായി അത്.'

'ചില കവര്‍ വേര്‍ഷനൊക്കെ നല്ലതാണ്. ചിലത് കവറല്ല ഖബറാണ് അത്, ഖബറടക്കിയിട്ടുണ്ട്. പിന്നെ, എല്ലാവരുടെയും ആഗ്രഹമല്ലേ, പാടട്ടെ, അല്ലാതെ എന്ത് പറയാനാ.' ബിഹൈന്‍ഡ്വുഡ്‌സുമായുള്ള അഭിമുഖത്തില്‍ ശരത് പറഞ്ഞു.





Other News in this category



4malayalees Recommends