വിജയ് ചിത്രം 'ബീസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ട്രെയ്ലര് റിലീസിന് പിന്നാലെ മുഖം മൂടി ധരിച്ചെത്തുന്ന വില്ലനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഷൈന്‍ ടോം ചാക്കോയാണ് മുഖം മൂടിയ്ക്ക് പിന്നില്‍ എന്ന തരത്തില്‍ അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ആ കഥാപാത്രം ഷൈന്‍ അല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
'സ്ലംഡോഗ് മില്യണേര്‍' എന്ന സിനിമയിലൂടെ ശ്രദ്ധയനായ നടന് അങ്കുര്‍ വികല്‍ ആണ് മുഖം മൂടിയ്ക്ക് പിന്നില്‍ .ബീസ്റ്റില്‍ തീവ്രവാദികളില്‍ ഒരാളായാണ് അങ്കുര്‍ എത്തുന്നത് പറയപ്പെടുന്നു.
പുറത്തിറങ്ങിയ ഗാനങ്ങളിലോ പോസ്റ്ററുകളിലോ ടീസറിലോ ഒന്നും തന്നെ ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെക്കുറിച്ച് യാതൊരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. അതിനാല്‍ തന്നെ നടന്റെ കഥാപാത്രം സിനിമയിലെ ഒരു സസ്പെന്‍സ് ആയിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന ബീസ്റ്റ് ഏപ്രില്‍ 13നാണ് റിലീസ് ചെയ്യുന്നത്.
ഒന്‍പത് വര്‍ഷത്തിന് ശേഷം നടി പൂജ ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണ് ബീസ്റ്റ്.