'പോ മോനേ ദിനേശാ' ,'ചാമ്പിക്കോ' ..അവതാരകന്റെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി 'റോക്കി ഭായി'

'പോ മോനേ ദിനേശാ' ,'ചാമ്പിക്കോ' ..അവതാരകന്റെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി 'റോക്കി ഭായി'
ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കെ ജിഎഫ് രണ്ടാം ഭാഗത്തിനായി ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പിലാണ് ആരാധകര്‍ . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ റോക്കി ഭായിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മലയാള സിനിമകള്‍ കാണാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മോഹന്‍ലാല്‍ ചിത്രമായ നരസിംഹത്തിലെ 'പോ മോനേ ദിനേശാ' എന്നായിരുന്നു താരത്തിന്റെ മറുപടി. മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തിലും 'ചാമ്പിക്കോ' എന്ന ഡയലോഗ് കൂടെ ആയതോടെ കാണികള്‍ ആവേശത്തിലായി.

മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ പൃഥ്വിരാജിനേയും ടൊവിനോ തോമസിനെയും തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 14ന് വിജയ് ചിത്രം ബീസ്റ്റിനൊപ്പം ക്ലാഷ് റിലീസായാണ് കെ.ജി.എഫ് 2 എത്തുന്നത്.

Other News in this category



4malayalees Recommends