കന്നഡ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നടനാണ് യഷ്. ടെലിവിഷന്‍ സീരിയലുകളിലൂടെ കരിയര്‍ ആരംഭിച്ച യഷ് 2008ല്‍ പുറത്തിറങ്ങിയ 'മൊഗ്ഗിന മനസു' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. ഇപ്പോഴിതാ സീരിയല്‍ കാലത്തെ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് യഷ്. സീരിയലില്‍ അഭിനയിക്കുമ്പോള്‍ ദിവസവും 500 രൂപയായിരുന്നു തന്റെ പ്രതിഫലമെന്നും എല്ലാവരും കാറില്‍ വരുമ്പോള്‍ താന്‍ ബൈക്കിലായിരുന്നു എത്തിയതെന്നും യഷ് പറയുന്നു.
'ടി.വി സീരിയലുകളാണ് എനിക്ക് ശക്തിയും പണവും തന്നത്. ദിവസവും 500 രൂപയായിരുന്നു എന്റെ പ്രതിഫലം. പിന്നെയും സീരിയലിലേക്ക് അവസരം വന്നു. എന്നാല്‍ ഞാനത് നിരസിച്ചു. അവര്‍ എന്റെ പിന്നാലെ കൂടി. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു.
കിട്ടിയ പൈസയൊക്കെ ഡ്രസ് വാങ്ങാനാണ് ഞാന്‍ ഉപയോഗിച്ചത്. അന്നൊക്കെ സീരിയലിലെ ഡ്രസൊക്കെ നമ്മള്‍ തന്നെ വാങ്ങണമായിരുന്നു. അപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാര്‍ വാങ്ങാന്‍ എന്നെ പലരും ഉപദേശിച്ചു.
അപ്പോഴും ബൈക്കിലായിരുന്നു എന്റെ സഞ്ചാരം. എന്റെ ഡ്രസൊക്കെ ഉള്ള വലിയ ബാഗുമായിട്ടായിരുന്നു ഞാന്‍ സെറ്റില്‍ പോയിക്കൊണ്ടിരുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.