പ്രമോഷന്‍ വേദിയില്‍ ശ്രീനിധി ഷെട്ടിയെ സുപ്രിയ മേനോന്‍ അവഗണിച്ചുവെന്ന വിമര്‍ശനം ; പ്രതികരണവുമായി പരിപാടിയുടെ അവതാരകനായ രാജേഷ് കേശവ്

പ്രമോഷന്‍ വേദിയില്‍ ശ്രീനിധി ഷെട്ടിയെ സുപ്രിയ മേനോന്‍ അവഗണിച്ചുവെന്ന വിമര്‍ശനം ; പ്രതികരണവുമായി പരിപാടിയുടെ അവതാരകനായ രാജേഷ് കേശവ്
കെജിഎഫ് പ്രമോഷന്‍ വേദിയില്‍ ശ്രീനിധി ഷെട്ടിയെ സുപ്രിയ മേനോന്‍ അവഗണിച്ചുവെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി പരിപാടിയുടെ അവതാരകനായ രാജേഷ് കേശവ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത കേട്ട് താന്‍ ഞെട്ടിപ്പോയി. ശ്രീനിധി ഉള്‍പ്പടെയുളള കെജിഎഫിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരോടും സുപ്രിയ സംസാരിച്ചിരുന്നു എന്ന് രാജേഷ് പറയുന്നു.ലുലു മാളില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുവാനായി അണിയറപ്രവര്‍ത്തകര്‍ നേരത്തെ എത്തിയിരുന്നു. യഷിനെ പരിചയപ്പെടനായി നിരവധിപ്പേര്‍ വന്നത് കൊണ്ട് അദ്ദേഹത്തിന് വലിയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. സ്റ്റേജില്‍ വെച്ചാണ് സുപ്രിയ അദ്ദേഹത്തെ കാണുന്നത്. അതിനാലാകാം സുപ്രിയ അദ്ദേഹത്തോട് സംസാരിച്ചത് എന്ന് രാജേഷ് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റായ വാര്‍ത്തകളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പ്രമോഷന്‍ ചടങ്ങിനിടയിലാണ് വിവാദപരമായ സംഭവം ഉണ്ടായത്. യഷും ശ്രീനിധിയും ഇരിക്കുന്ന വേദിയില്‍ എത്തിയ സുപ്രിയ മേനോന്‍ യഷിന് ഹസ്തദാനം നടത്തിയ ശേഷം നടന്നു നീങ്ങി. പിന്നാലെ വന്ന ശങ്കര്‍ രാമകൃഷ്ണനും യഷിന് കൈകൊടുത്ത് നടന്നു നീങ്ങുകയായിരുന്നു. തൊട്ടടുത്ത് ഇരുന്ന ശ്രീനിധിയെ ഇരുവരും അവഗണിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Other News in this category



4malayalees Recommends