ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം: ഷൈന്‍ ടോം ചാക്കോ

ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണം: ഷൈന്‍ ടോം ചാക്കോ
കൃത്യമായ സെക്‌സ് എഡ്യൂക്കേഷന്‍ ഇല്ലാത്തതാണ് പല പ്രശ്ങ്ങള്‍ക്കും കാരണമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ആണെന്താണ് പെണ്ണെന്താണെന്ന് കുട്ടികളെ ചെറുപ്പത്തിലേ പഠിപ്പിക്കണമെന്നും ഷൈന്‍ അഭിപ്രായപ്പെട്ടു.

മാതാപിതാക്കളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ അല്ല സെക്‌സ് എഡ്യൂക്കേഷന്‍ കുട്ടികളിലേയ്ക്ക് എത്തുന്നത്. തെറ്റായ രീതിയിലാണ് സെക്‌സിനെപ്പറ്റി അറിയുന്നതെന്നും താരം പറഞ്ഞു. സെക്‌സ് എന്ന വാക്ക് പോലും ആളുകള്‍ പറയാറില്ലെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇറങ്ങി നടക്കാനുമുള്ള സ്വാതന്ത്ര്യം വേണമെന്നും താരം ചൂണ്ടിക്കാട്ടി.

വിനായകന്‍ പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഷൈനിന്റെ മറുപടി.



Other News in this category



4malayalees Recommends