ഇരുപത് ദിവസം അഭിനയിക്കാന്‍ പത്തു കോടി പ്രതിഫലം ; തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി നയന്‍താര

ഇരുപത് ദിവസം അഭിനയിക്കാന്‍ പത്തു കോടി പ്രതിഫലം ; തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി നയന്‍താര
ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി വന്‍തുകയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വാങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. വളരെ കുറച്ച് ദിവസം മാത്രമേ ഉള്ളുവെങ്കിലും ഭീമമായ തുക തന്നെ നടി വാങ്ങുമെന്നാണ് വിവരം.ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഇരുപത് ദിവസമാണ് നയന്‍താര നല്‍കിയിരിക്കുന്നത്. ഇത്രയും ദിവസത്തിനായി നടിയ്ക്ക് പത്ത് കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് അറിയുന്നത്.

ഇതോടെ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയന്‍താര മാറും.

2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന സിനിമയ്ക്ക് ശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്.

Other News in this category



4malayalees Recommends