വാര്‍ത്തകളൊക്കെ കണ്ടു, സൈക്കിളിന് കുഴപ്പമൊന്നും ഇല്ലല്ലോ? ഇതായിരുന്നു അവന്‍ എന്നോട് ആദ്യമേ ചോദിച്ചത് ; മകനെ കുറിച്ച് വിജയ്

വാര്‍ത്തകളൊക്കെ കണ്ടു, സൈക്കിളിന് കുഴപ്പമൊന്നും ഇല്ലല്ലോ? ഇതായിരുന്നു അവന്‍ എന്നോട് ആദ്യമേ ചോദിച്ചത് ; മകനെ കുറിച്ച് വിജയ്
2021ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് സൈക്കിളില്‍ പോയ വിജയ്യുടെ വീഡിയോവൈറലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചായിരുന്നു താരത്തിന്റെ സൈക്കിള്‍ യാത്രയെന്നും പിന്നീട് ചര്‍ച്ചകളുണ്ടായി. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് നെല്‍സണ്‍ ദിലീപ് കുമാറുമായുള്ള അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ്.

പോളിംഗ് സ്റ്റേഷന്‍ വീടിന് തൊട്ടടുത്തായതിനാലാണ് സൈക്കിള്‍ ഉപയോഗിച്ചതെന്നും അതിന് മറ്റ് ലക്ഷ്യങ്ങളില്ലെന്നുമായിരുന്നു താരം മറുപടി നല്‍കിയത്. വോട്ട് ചെയ്യാനായി ഇറങ്ങിയപ്പോഴാണ് സൈക്കിള്‍ ഇരിക്കുന്നത് കണ്ടത്. അപ്പോള്‍ എന്റെ മകനെ മനസില്‍ ഓര്‍ത്തു. എന്നാ സൈക്കിളില്‍ പോകാം എന്ന് തീരുമാനിച്ചു.

പിന്നീട് അതുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ചകളൊക്കെ കണ്ടു. ഇങ്ങനെയും ഒരു കാരണം അതില്‍ ഉണ്ടായിരുന്നോ എന്ന് ഞാനും ചിന്തിച്ചുപോയി. വോട്ട് ചെയ്ത് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്റെ മകന്‍ ഫോണ്‍ വിളിച്ചു, അതാണ് ഏറ്റവും രസകരം.

എല്ലാം ഓക്കെ, വാര്‍ത്തകളൊക്കെ കണ്ടു, സൈക്കിളിന് കുഴപ്പമൊന്നും ഇല്ലല്ലോ? ഇതായിരുന്നു അവന്‍ എന്നോട് ആദ്യമേ ചോദിച്ചത്. 'എടാ ഞാന്‍ മുഴുവനായി വീട്ടില്‍ തിരിച്ചുവന്നത് തന്നെ വലിയ കാര്യം. നിനക്ക് സൈക്കിളിനെക്കുറിച്ച് അറിഞ്ഞാല്‍ മതിയല്ലേ. ഫോണ്‍ വയ്ക്കടാ.'അതായിരുന്നു എന്റെ മറുപടി.'വിജയ് പറയുന്നു.



Other News in this category



4malayalees Recommends