എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പാക്കേജ് ആയി ചെയ്യാനുള്ള ഘടകങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കും ; തിരക്കഥ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് വിജയ്

എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പാക്കേജ് ആയി ചെയ്യാനുള്ള ഘടകങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കും ; തിരക്കഥ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് വിജയ്
താന്‍ എങ്ങനെയാണ് തിരക്കഥ തിരഞ്ഞെടുക്കുന്നത് എന്ന് വെളിപ്പെടുത്തി നടന്‍ വിജയ്. താന്‍ കഥ കേള്‍ക്കാന്‍ ഇരിക്കുന്നത് ഒഴിഞ്ഞ മനസോടെയാണെന്നും കഥ കേള്‍ക്കുമ്പോള്‍ അതില്‍ എന്തെങ്കിലും കൗതുകരമായി ഉണ്ടെങ്കില്‍ പെട്ടെന്ന് പിടി കിട്ടുമെന്നും വിജയ് പറഞ്ഞു.

'കഥ കേട്ടു തുടങ്ങി ഒരു പത്തോ പതിനഞ്ചോ മിനിറ്റില്‍ തന്നെ ആകര്‍ഷിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ് തുടര്‍ന്ന് കേള്‍ക്കുക. പിന്നെ ശ്രദ്ധിക്കുന്നത് എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു പാക്കേജ് ആയി ചെയ്യാനുള്ള ഘടകങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടോ എന്നാണ്.'

'തിരക്കഥ ഒരു എഴുപതു ശതമാനം കേട്ട് കഴിയുമ്പോള്‍ തന്നെ അത് മനസ്സിലാക്കാന്‍ പറ്റാറുണ്ട്. എല്ലാ ഘടകങ്ങളും, മുഴച്ചു നില്‍ക്കാതെ സിനിമയില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നും ശ്രദ്ധിക്കും.' വിജയ് പറയുന്നു.

Other News in this category



4malayalees Recommends