വെറുതേയിരുന്ന് വിമര്‍ശിക്കരുത്. ഇഷ്ടപ്പെട്ടാല്‍ എടുക്കുക, ഇല്ലെങ്കില്‍ വെറുതേ വിടൂ: വിജയ്

വെറുതേയിരുന്ന് വിമര്‍ശിക്കരുത്. ഇഷ്ടപ്പെട്ടാല്‍ എടുക്കുക, ഇല്ലെങ്കില്‍ വെറുതേ വിടൂ: വിജയ്
ആരാധകര്‍ വെറുതെയിരുന്ന് വിമര്‍ശിക്കുന്നവരായി മാത്രം മാറരുതെന്ന് നടന്‍ വിജയ്. പരസ്പരും പ്രോത്സാഹന മനോഭാവമാണ് പുലര്‍ത്തേണ്ടതെന്നും ഇഷ്ടപ്പെട്ടാല്‍ എടുക്കു എന്നും ഇല്ലെങ്കില്‍ വെറുതേ വിടൂ എന്നും വിജയ് പറഞ്ഞു.

'ഫാന്‍സെല്ലാം വേറെ ലെവലാണ്. അവരെ ഉപദേശിക്കാന്‍ മാത്രം വലിയ ആളല്ല ഞാന്‍ എന്ന് പറഞ്ഞ് ഒഴിവാകുന്നില്ല. ഒരു ചെറിയ ഉപദേശം തരാം. ഒരു ക്രിക്കറ്റ് മാച്ച് നടക്കുന്നുവെന്ന് വിചാരിക്കുക. എല്ലാ ബോളും സിക്‌സടിക്കാനാണ് ബാറ്റ്‌സ്മാന്‍ ആഗ്രഹിക്കുന്നത്. അതേ പ്ലേയര്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഓരോ ബോളും ക്യാച്ചാകണമെന്ന് ആഗ്രഹിക്കുന്നു.'

'അതുപോലെയാണ് ജീവിതവും. അടിച്ചാല്‍ സിക്‌സര്‍, പിടിച്ചാല്‍ ക്യാച്ച്. എല്ലാത്തിലുമുപരി നമ്മള്‍ തന്നെ ഇറങ്ങി കളിക്കണമെന്നതിലുപരി, ഇനി പുറത്തിരുന്ന് കൈകൊട്ടി പ്രോത്സാഹിപ്പിക്കുക എന്നതിലുപരി, വെറുതേയിരുന്ന് വിമര്‍ശനം ചെയ്യുന്നവരായി മാറരുത്. ഇഷ്ടപ്പെട്ടാല്‍ എടുക്കുക, ഇല്ലെങ്കില്‍ വെറുതേ വിടൂ, ഫ്രീ അഡൈ്വസ്' വിജയ് പറഞ്ഞു.

ആരാധകര്‍ വലിയ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ഡോക്ടറിനു ശേഷം സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക.




Other News in this category



4malayalees Recommends