വിഷു കൈനീട്ടം കിട്ടുമ്പോള്‍ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം; വിമര്‍ശനത്തിന്റെ ആവശ്യമില്ലെന്ന് സന്തോഷ് പണ്ഡിറ്റ്

വിഷു കൈനീട്ടം കിട്ടുമ്പോള്‍ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം; വിമര്‍ശനത്തിന്റെ ആവശ്യമില്ലെന്ന് സന്തോഷ് പണ്ഡിറ്റ്
സുരേഷ് ഗോപിയില്‍ നിന്നും വിഷുക്കൈനീട്ടം വാങ്ങി സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോ വിവാദമായ സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. വിഷുക്കൈനീട്ടം കിട്ടുമ്പോള്‍ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരമാണെന്നും അതിനെ വിമര്‍ശനത്തിന് വിധേയമാക്കേണ്ടതിന്റെ ആവശ്യമില്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

വിഷു ആഘോഷത്തിന്റെ ഭാഗമായി മലയാള സിനിമയിലെ superstar , MP കൂടിയായ സുരേഷ് ഗോപി ജി ആയിര കണക്കിന് പേര്‍ക്ക് വിഷു കൈനീട്ടം കൊടുതിരുന്നല്ലോ . എന്നാല്‍ ആ കൈനീട്ടം വാങ്ങിയവര്‍ അദ്ദേഹത്തിന്റെ കാലു പിടിച്ചു അനുഗ്രഹം വാങ്ങിച്ച വാര്‍ത്തയറിഞ്ഞ ചിലര്‍ ശക്തമായി രംഗത്ത് വന്നത് ശരിയാണോ? ഒരാളുടെ കാല്‍ പിടിക്കുന്നത് ശരിയല്ലെന്നും , അതൊക്കെ BJP ക്കാര്‍ മാത്രം ചെയ്യുന്ന കാര്യമാണെന്നും , അതെല്ലാം സാമ്രാജ്യത്വത്തെ , ജന്മിത്വത്തിന്റെ പ്രതീകം ആണെന്നൊക്കെയാണ് ഈ കൈനീട്ട വിവാദത്തില്‍ വിമര്ശകര് പറയുന്നത് . അദ്ദേഹം എന്തോ വലിയ മഹാപാപം ചെയ്തത് പോലെയാണ് പലരും പ്രതികരിക്കുന്നത് .

വിമര്ശകരുടെ ശ്രദ്ധക്ക് .. വിഷു കൈനീട്ടം കിട്ടുമ്പോ കാല്‍ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ് . വീട്ടില്‍ കൈനീട്ടം കൊടുക്കുന്ന മുതിര്‍ന്നവരുടെ കാലില്‍ തൊട്ടു സാധാരണ എല്ലാവരും നമസ്‌കരിക്കാറുണ്ട്. വിവാഹം അടക്കം എല്ലാ പ്രധാന ചടങ്ങുകളിലും ഈ കാലില്‍ പിടിച്ചു അനുഗ്രഹം വാങ്ങുന്ന കാര്യം നടക്കാറുണ്ട് . അതിനര്‍ത്ഥം അവരെല്ലാം സംഖികളാണ്, BJP ക്കാര്‍ ആണ് എന്നല്ല. കാലില്‍ തൊട്ട് നമസ്‌കരിക്കുന്നത് ഭാരതത്തിന്റെ ഒരു സാംസ്‌ക്കാരിക ആചാരം ആണ് . മറ്റു മതസ്ഥരും അങ്ങനെ ചെയ്യാറുണ്ട് . അതൊന്നും രാഷ്ട്രീയം നോക്കിയല്ല.

സുരേഷ് ഗോപി ജിയെ നമസ്‌കരിച്ചവര്‍ക്ക് അദ്ദേഹം അവരുടെ പാദവന്ദനതിന് അര്‍ഹന്‍ എന്ന് തോന്നിയിട്ടുണ്ട്. അവരിലാരും പരാതി പറഞ്ഞിട്ടില്ല, പിന്നെ കണ്ടു നില്‍ക്കുന്നവര്‍ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത് . എന്തിനും ഏതിനും രാഷ്ട്രീയവും , മതവും നോക്കി മാത്രം അഭിപ്രായം പറയുന്നതും , വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതും ശരിയല്ല. ഞാനൊക്കെ പ്രധാന പരീക്ഷകള്‍ക്ക് പോകുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും കാല് തൊട്ടു അനുഗ്രഹം വാങ്ങാറുണ്ട് . എന്തിനു മറ്റുള്ളവരുടെ സിനിമകളില്‍ അഭിനയിക്കുമ്പോഴും ആ സംവിധായകന്റെ കാലില്‍ തൊട്ടു അനുഗ്രഹം വാങ്ങിക്കും . ഇതൊന്നും ആരെയും കാണിക്കാനല്ല. നമ്മുടെ സംസ്‌കാരം അത്രേയുള്ളൂ.

ഈ കൈനീട്ട വിവാദം ഉടനെ അവസാനിപ്പിക്കുക. ഇന്ത്യയില്‍ ഭരണ ഘടനാ പ്രകാരം അതിനൊക്കെ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കാലുപിടിച്ചു അനുഗ്രഹം വാങ്ങുന്നത് ഒരു ക്രിമിനല്‍ mistake അല്ല എന്ന് സാരം .

എല്ലാ കൂട്ടുകാര്‍ക്കും വിഷു ആശംസകള്‍. By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )



Other News in this category



4malayalees Recommends