യുഎസിനെ ആക്രമിക്കാന്‍ മനുഷ്യ നിര്‍മ്മിത കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍ ചൈനയ്ക്ക് കഴിയുമോയെന്ന് ട്രംപ് ഭയന്നിരുന്നതായി വെളിപ്പെടുത്തല്‍

യുഎസിനെ ആക്രമിക്കാന്‍ മനുഷ്യ നിര്‍മ്മിത കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍ ചൈനയ്ക്ക് കഴിയുമോയെന്ന് ട്രംപ് ഭയന്നിരുന്നതായി വെളിപ്പെടുത്തല്‍
ചൈനയുടെ മനുഷ്യ നിര്‍മിത കൊടുങ്കാറ്റുകളെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭയന്നിരുന്നതായി വെളിപ്പെടുത്തല്‍. യുഎസിനെ ആക്രമിക്കാന്‍ മനുഷ്യ നിര്‍മ്മിത കൊടുങ്കാറ്റുകള്‍ സൃഷ്ടിക്കാന്‍ ചൈനയ്ക്ക് കഴിയുമോയെന്ന് ട്രംപ് തങ്ങളോട് ചോദിച്ചിരുന്നതായി സഹായികളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റോളിങ് സ്‌റ്റോണ്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

ആണവായുധങ്ങള്‍ ഉപയോഗിച്ചു വലിയ കൊടുങ്കാറ്റുകളെ തകര്‍ക്കാന്‍ സാധിക്കുമോയെന്ന് അദ്ദേഹം തന്നോട് ഇടയ്ക്കിടെ ചോദിച്ചിരുന്നതായി സഹായികളില്‍ ഒരാള്‍ പറഞ്ഞു. ട്രംപിന്റെ ചോദ്യത്തിന് പിന്നാലെ ഹരികെയ്ന്‍ ഗണ്‍ എന്ന പ്രയോഗം തന്നെ തങ്ങള്‍ക്കിടയില്‍ ഉണ്ടായി. അദ്ദേഹം തമാശ പറയുന്നതാണോ അതോ പരിഹസിക്കുകയാണോ എന്ന് സംശയിച്ചിരുന്നു. ഇത്തരത്തില്‍ ചൈന ആക്രമിച്ചാല്‍ ആണവായുധം പ്രയോഗിക്കുന്നതിനുള്ള സാധ്യതകള്‍ അദ്ദേഹം ആരാഞ്ഞു. ബാലിശമെന്നു കരുതുന്ന പല കാര്യങ്ങളും ട്രംപ് പങ്കുവച്ചിരുന്നതായും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

2019ല്‍ യുഎസില്‍ വന്‍ നാശം വിതച്ച ഡോറിയാന്‍ ചുഴലിക്കാറ്റിനെ ആണവായുധങ്ങള്‍ ഉപയോഗിച്ച് തീവ്രത കുറയ്ക്കാന്‍ സഹായികളോട് ട്രംപ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആണവായുധങ്ങള്‍ക്ക് കൊടുങ്കാറ്റിനെ പിടിച്ചു കെട്ടാന്‍ കഴിയുമെന്ന് ട്രംപ് വിശ്വസിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മെക്‌സിക്കോയില്‍ മിസൈല്‍ ആക്രമണം നടത്താനും ആക്രമണത്തിന്റെ ഉത്തരവാദിത്തം മറ്റൊരു രാജ്യത്തിന് മേല്‍ ചുമത്താനും ട്രംപ് ആഗ്രഹിച്ചിരുന്നതായി യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

Other News in this category4malayalees Recommends