ലോകത്തിലെ മുന്‍നിര ഒണ്‍ലി ഫാന്‍സ് താരം വഴിയിലിറങ്ങി അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ചു; ഡ്രൈവര്‍മാര്‍ക്ക് നേരെ വസ്ത്രം ഉയര്‍ത്തിക്കാണിച്ചത് 2 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം; ആരാധകരുടെ പ്രിയപ്പെട്ട ബില്ലി ലൂസി അകത്താകുമോ?

ലോകത്തിലെ മുന്‍നിര ഒണ്‍ലി ഫാന്‍സ് താരം വഴിയിലിറങ്ങി അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ചു; ഡ്രൈവര്‍മാര്‍ക്ക് നേരെ വസ്ത്രം ഉയര്‍ത്തിക്കാണിച്ചത് 2 വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റം; ആരാധകരുടെ പ്രിയപ്പെട്ട ബില്ലി ലൂസി അകത്താകുമോ?

എന്ത് കാണിച്ചും പ്രശസ്തമാകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരികയാണ്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വ്യാപകമായതോടെ 'സ്വയംപ്രഖ്യാപിത' സ്റ്റാറുകളുടെ എണ്ണവും കൂടുകയാണ്. ഈ മത്സരത്തില്‍ മുന്നിലെത്താന്‍ എന്തും ചെയ്യുമെന്ന് വന്നതോടെ പ്രവചനാതീതമാണ് കാര്യങ്ങള്‍.


ബ്രിട്ടനിലെ കെന്റില്‍ ഒണ്‍ലി ഫാന്‍സ് താരത്തിന്റെ പ്രകടനം ഇവരെ ജയിലിലേക്ക് നയിക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മോട്ടോര്‍വേ ബ്രിഡ്ജില്‍ നിന്നും ഡ്രൈവര്‍മാര്‍ക്ക് നേരെ വസ്ത്രം ഉയര്‍ത്തിക്കാണിച്ചുള്ള വീഡിയോയാണ് ബില്ലി ലൂസിയെന്ന യുവതിക്ക് പാരയാകുന്നത്.

വാഹനത്തില്‍ നിന്നും ഇറങ്ങുന്ന ഒണ്‍ലി ഫാന്‍സ് മോഡല്‍ മേല്‍വസ്ത്രം ഉയര്‍ത്തുന്ന വീഡിയോയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആളുകള്‍ ആസ്വദിച്ച വീഡിയോ ബില്ലിയെ ജയിലിലേക്ക് നയിക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക ഉയരുന്നത്.

She posted footage on Twitter, where it's been well received by her followers

മോശമായ രീതിയില്‍ പ്രദര്‍ശനം നടത്തിയ കുറ്റത്തിന് ഈ 27-കാരിയെ ജയിലില്‍ അയയ്ക്കാന്‍ വകുപ്പുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ ഉറപ്പിച്ച് മനഃപ്പൂര്‍വ്വമാണ് ശരീര പ്രദര്‍ശനം നടത്തിയതെന്ന് കോടതിയില്‍ തെളിയിക്കുകയാണ് ഇതിന് മുന്നിലുള്ള തടസ്സം.

കോടതി ശിക്ഷ വിധിച്ചാല്‍ രണ്ട് വര്‍ഷം വരെ ജയിലില്‍ കിടക്കാം. മജിസ്‌ട്രേറ്റ് കോടതിയിലെത്തുന്ന ഇത്തരം കേസുകളില്‍ ആറ് മാസം ശിക്ഷയും, പിഴയുമാണ് സാധാരണയായി നല്‍കാറുള്ളത്. ഇത്തരക്കാരുടെ പേര് ലൈംഗിക കുറ്റവാളി രജിസ്റ്ററില്‍ ഇടംപിടിക്കും.

കെന്റിലെ താനെറ്റിലാണ് 12 സെക്കന്‍ഡ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് കരുതുന്നത്. ഒണ്‍ലിഫാന്‍സിലെ ലോകത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ബില്ലി ലൂസി.
Other News in this category



4malayalees Recommends