നായയെപ്പോലെയാകാന്‍ പരിശ്രമിച്ച് യുവാവ്, മുടക്കിയത് ലക്ഷങ്ങള്‍, ഒടുവില്‍ ..

നായയെപ്പോലെയാകാന്‍ പരിശ്രമിച്ച് യുവാവ്, മുടക്കിയത് ലക്ഷങ്ങള്‍, ഒടുവില്‍ ..

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി കോടികള്‍ തന്നെ മുടക്കി പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്ന ധാരാളം പേരെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ ചെലവാക്കി ഒരു നായയെ പോലെയായ ജപ്പാനില്‍ നിന്നുള്ള ടോകോയെന്ന യുവാവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.'

കോലി' എന്ന ഇനത്തില്‍പ്പെട്ട നായയുടെ രൂപത്തിലേക്ക് മാറാന്‍ പന്ത്രണ്ട് ലക്ഷം രൂപയാണ് യുവാവ് ചെലവഴിച്ചത്. പ്രൊഫഷണല്‍ ഏജന്‍സിയായ സെപറ്റ് ആണ് യുവാവിന്റെ മേക്കോവറിന് പിന്നിലെന്ന് ജപ്പാനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കുമൊക്കെ വേണ്ടി മൃഗങ്ങളുടെ രൂപം ഉണ്ടാക്കി നല്‍കുന്ന പ്രൊഫഷണല്‍ ഏജന്‍സിയാണ് സെപറ്റ്.

നാല്‍പത് ദിവസമെടുത്താണ് നായയുടെ രൂപമാക്കിയത്. നായയായി മാറിയ ശേഷമുള്ള രൂപം യുവാവ് യൂട്യൂബില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വേഷത്തിലാണ് ഇയാള്‍ എപ്പോഴും നടക്കുന്നതെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൈകാലുകള്‍ ചലിപ്പിക്കാന്‍ ചെറിയ ബുദ്ധിമുട്ടുണ്ടെന്ന് യുവാവ് പറയുന്നു.

Other News in this category4malayalees Recommends