സൂപ്പര്‍ വിസ കാലാവധി ദീര്‍ഘിപ്പിച്ച് കാനഡ; രക്ഷിതാക്കള്‍ക്കും, ഗ്രാന്റ്പാരന്റ്‌സിനും ഒരു എന്‍ട്രിയില്‍ 5 വര്‍ഷം താമസിക്കാം

സൂപ്പര്‍ വിസ കാലാവധി ദീര്‍ഘിപ്പിച്ച് കാനഡ; രക്ഷിതാക്കള്‍ക്കും, ഗ്രാന്റ്പാരന്റ്‌സിനും ഒരു എന്‍ട്രിയില്‍ 5 വര്‍ഷം താമസിക്കാം

കാനഡയില്‍ പെര്‍മനന്റ് റസിഡന്റ്‌സിന്റെയും, പൗരന്‍മാരുടെയും രക്ഷിത്താക്കള്‍ക്കും, ഗ്രാന്റ്പാരന്റ്‌സിനും പ്രവേശനം നല്‍കുന്ന സൂപ്പര്‍ വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നു. മക്കളെയും, പേരക്കുട്ടികളെയും സന്ദര്‍ശിക്കാന്‍ അവസരം നല്‍കുന്ന ജനപ്രിയമായ വിസയാണിത്.


ജൂലൈ 4 മുതല്‍ സൂപ്പര്‍ വിസയുള്ളവര്‍ ഓരോ തവണ പ്രവേശിക്കുമ്പോഴും അഞ്ച് വര്‍ഷം വരെ രാജ്യത്ത് തങ്ങാന്‍ അവസരം നല്‍കുമെന്നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡയുടെ പ്രഖ്യാപനം.

നിലവില്‍ സൂപ്പര്‍ വിസയുള്ളവര്‍ക്ക് കാനഡയിലുള്ളപ്പോള്‍ രണ്ട് വര്‍ഷം വരെ താമസം ദീര്‍ഘിപ്പിച്ച് നല്‍കാന്‍ അപേക്ഷ നല്‍കാം. ഇത് പ്രകാരം നിലവിലെ സൂപ്പര്‍ വിസക്കാര്‍ക്ക് തുടര്‍ച്ചയായി ഏഴ് വര്‍ഷം കാനഡയല്‍ തങ്ങാന്‍ സാധിക്കും.

ഐആര്‍സിസി കണക്ക് പ്രകാരം പ്രതിവര്‍ഷം 17,000 സൂപ്പര്‍ വിസകളാണ് അനുവദിക്കുന്നത്. മള്‍ട്ടി എന്‍ട്രി വിസയ്ക്ക് 10 വര്‍ഷം വരെ കാലാവധിയുണ്ട്. സൂപ്പര്‍ വിസ അപേക്ഷകര്‍ക്ക് ഭാവിയില്‍ അന്താരാഷ്ട്ര മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ കവറേജും ലഭിക്കും.
Other News in this category4malayalees Recommends