കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച : ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം ഒളിച്ചോടി നവവധു

കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച : ഭര്‍ത്താവ് നോക്കിനില്‍ക്കേ കാമുകനൊപ്പം ഒളിച്ചോടി നവവധു
വിവാഹം കഴിഞ്ഞു ദിവസങ്ങള്‍ മാത്രം, നവവധു കാമുകനൊപ്പം ഒളിച്ചോടിയെന്ന് പരാതി. ബിഹാറിലാണ് സംഭവം. വള വാങ്ങാനായി ഭര്‍ത്താവിനൊപ്പം ചന്തയില്‍ പോയതിനിടയിലാണ്, ഭര്‍ത്താവ് നോക്കിനില്‍ക്കേയാണ് കാമുകനൊപ്പം യുവതി ഒളിച്ചോടിയത്.

പോദ്ദര്‍ കോളനി നിവാസിയായ യുവാവാണ് പരാതിയുമായി എത്തിയത്. ജൂണ്‍ 14നായിരുന്നു ഇവരുടെ വിവാഹം.

കഴിഞ്ഞദിവസം വൈകീട്ട് ഒരുമിച്ചു ചന്തയില്‍ പോയ സമയത്താണ് നവവധു കാമുകനൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവിന്റെ കൈയില്‍ പിടിച്ചുനടന്ന നവവധു, അപ്രതീക്ഷിതമായി യുവാവിനെ തള്ളിനീക്കിയ ശേഷം അവിടെ കാത്തുനിന്ന കാമുകന്റെ കൈയില്‍ പിടിച്ച് ഓടുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തന്നെ പിന്തുടരരുത് എന്ന് അഭ്യര്‍ഥിച്ചുകൊണ്ട് യുവാവിനൊപ്പം കടന്നു കളഞ്ഞ യുവതി കല്യാണത്തിന് ലഭിച്ച മുഴുവന്‍ ആഭരണങ്ങളും അണിഞ്ഞാണ് പോയതെന്നും ആരോപണമുണ്ട്.


Other News in this category4malayalees Recommends