'ഒറ്റ സീന്‍ കഴിഞ്ഞപ്പോള്‍ തന്നെ ഫൂള്‍ എയറില്‍, ഷാജി കൈലാസിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആ?ഗ്രഹം അതോടെ പൂര്‍ത്തിയായെന്ന്' ഷാജോണ്‍

'ഒറ്റ സീന്‍ കഴിഞ്ഞപ്പോള്‍ തന്നെ ഫൂള്‍ എയറില്‍, ഷാജി കൈലാസിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആ?ഗ്രഹം അതോടെ പൂര്‍ത്തിയായെന്ന്' ഷാജോണ്‍
കടുവ ചിത്രീകരണവേളയിലെ അനുഭവങ്ങള്‍ പങ്കുവെച്ച് കലാഭവന്‍ ഷാജോണ്‍. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തിയ കടുവയില്‍ പൊലീസ് വേഷത്തിലാണ് ഷാജോണ്‍ എത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ ചിത്രത്തിലെ ഫൈറ്റ് രംഗത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും ഷാജോണ്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിട്ടുള്ളത്.

ഷാജി കൈലാസിന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് തന്റെ സ്വപ്നമായിരുന്നെന്നും അതിന് പറ്റിയെന്നത് വലിയ സന്തോഷമാണെന്നും ഷാജോണ്‍ പറഞ്ഞു. പിന്നെ ഇതൊരു അടിപ്പടമാണ്. അതില്‍ ഒരു ഫൈറ്റ് സീനില്‍ ആദ്യാവസാനം താന്‍ പങ്കെടുത്തിരുന്നു അതിന്റെ ഒരു ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല എന്നുള്ളതാണ് സത്യമെന്നും ഷാജോണ്‍ പറഞ്ഞു.

ഫൈറ്റ് സീന്‍ എടുക്കുമ്പോള്‍ ശരിക്കും അടി കിട്ടിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ലാലേട്ടന്‍, രാജു ഇവര്‍ക്കൊപ്പമൊക്കെ അഭിനയിക്കുമ്പോള്‍ നമുക്ക് ധൈര്യമാണെന്നും അടി അങ്ങനെയൊന്നും ദേഹത്ത് കൊള്ളില്ലെന്ന് ഉറപ്പാണ് എന്നുമാണ് ഷാജോണ്‍ മറുപടി നല്‍കിയത്. രാജു ഇങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചാല്‍ നമുക്ക് ധൈര്യമായിട്ട് അതിന് സമ്മതം പറയാം. കാരണം നമുക്കറിയാം നമുക്കൊന്നും പറ്റില്ല എന്ന്.

പിന്നെ എയറിലായിരുന്നു താന്‍. തന്നെ മാസ്റ്റര്‍ കയറിയില്‍ക്കെട്ടി തൂക്കിയിട്ടിരിക്കുകയായിരുന്നു. എനിക്കാണെങ്കില്‍ പേടിയായിരുന്നു. രാജു പറയും ഒന്നും പറ്റില്ല ചേട്ടാ ഇങ്ങനെ നിന്നോ, ആ ദൂരത്ത് നിന്നോ, ഇവിടെ വന്ന് വീഴ്, ഇത്ര ദൂരം കീപ്പ് ചെയ്ത് നിന്നോ എന്നൊക്കെ. അങ്ങനെ ചെയ്താല്‍ നമുക്ക് സേഫ് ആയി വീട്ടില്‍ പോകാം. അതുറപ്പാണ് അല്ലെങ്കില്‍ അടി കിട്ടുമെന്നും ഷാജോണ്‍ പറഞ്ഞര. തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഷാജി സാറിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത്. അത് ഇപ്പോഴാണ് സാധ്യമായതെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു



Other News in this category



4malayalees Recommends