ധാക്കഡിന്റെ പരാജയത്തിന് പിന്നില്‍ ബോധപൂര്‍വ്വമായ പ്രചാരണം: കങ്കണ

ധാക്കഡിന്റെ പരാജയത്തിന് പിന്നില്‍ ബോധപൂര്‍വ്വമായ പ്രചാരണം: കങ്കണ
തന്റെ പുതിയ ചിത്രമായ 'ധാക്കഡി'ന്റെ പരാജയത്തിന് പിന്നില്‍ ബോധപൂര്‍വ്വമായ പ്രചാരണമെന്ന് നടി കങ്കണ റണൗത്ത്. സമീപകാലത്തെ മറ്റ് ബോക്‌സ് ഓഫീസ് പരാജയ സിനിമകളെ ചൂണ്ടിക്കാട്ടിയാണ് കങ്കണയുടെ പ്രതികരണം. 'ഗംഗുഭായ് കത്തിയവാടി', 'രാധേശ്യാം' എന്നീ സിനിമകളും പരാജമായിരുന്നുവെങ്കിലും ആരും അതിനെക്കുറിച്ച് കൊട്ടിഘോഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

'രാധേ ശ്യാം', 'ഗംഗുബായ് കത്തിയവാടി', 'ജഗ്ജഗ്ഗ് ജിയോ', '83' തുടങ്ങി ബോക്‌സോഫീസ് പരാജയ സിനിമകളുടെ സ്‌ക്രീന്‍ ഗ്രാഫ് പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. 'ദിവസവും ഉണരുമ്പോള്‍ ധാക്കഡിന്റെ പരാജയത്തെക്കുറിച്ച് നൂറ് കണക്കിന് ലേഖനങ്ങളാണ് എഴുതി വിടുന്നത്.

പക്ഷേ ഇത്രയും ഈ വലിയ ദുരന്തങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഇതിന് എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടോ?' എന്നാണ് കങ്കണ കുറിച്ചത്. 85 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുങ്ങിയ ധാക്കഡിന് ആഗോളതലത്തില്‍ 6 കോടി മാത്രമാണ് നേടാനായത്. 78 കോടിയാണ് നര്‍മ്മാതാക്കളുടെ നഷ്ടം.

ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് സിനിമയുടെ ഒടിടി അവകാശം വിറ്റ് പോയതെന്നാണ് സൂചന.

Other News in this category



4malayalees Recommends