സ്മാര്‍ട്ട് വര്‍ക്കാണോ ഹാര്‍ഡ് വര്‍ക്കാണോ സിനിമയ്ക്ക് വേണ്ടത്?.... സ്മാര്‍ട്ട് വര്‍ക്കാണെന്ന് ഞാന്‍ പറയും !' മനസ്സ് തുറന്ന് ഉണ്ണിമായ

സ്മാര്‍ട്ട് വര്‍ക്കാണോ ഹാര്‍ഡ് വര്‍ക്കാണോ സിനിമയ്ക്ക് വേണ്ടത്?.... സ്മാര്‍ട്ട് വര്‍ക്കാണെന്ന് ഞാന്‍ പറയും !' മനസ്സ് തുറന്ന് ഉണ്ണിമായ
സിനിമയിയില്‍ കൂടുതലും സ്മാര്‍ട്ട് വര്‍ക്കിനാണ് പ്രാധാന്യമെന്ന് നടിയും നിര്‍മാതവുമായ ഉണ്ണിമായ പ്രസാദ്. പറവയിലെ ടീച്ചറായും, ജോജിയിലെ ബിന്‍സിയായും, അഞ്ചാം പാതിയിരയിലെ എസ്.പിയുമൊക്കെയായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കുടിയേറിയ താരമാണ് ഉണ്ണിമായ. അഭിനയത്തിനൊപ്പം തന്നെ സഹസംവിധാനത്തിലും കഴിവ് തെളിയ ഉണ്ണിമായ സിനിമയ്ക്കുള്ളില്‍ സ്മാര്‍ട്ട് വര്‍ക്കിനാണ് പ്രാധാന്യമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

ഒരുപാട് പേരുടെ വര്‍ക്കാണ് സിനിെ എന്നത്. അവിടെ സ്മാര്‍ട്ട് വര്‍ക്കാണോ ഹാര്‍ഡ് വര്‍ക്കാണോ വേണ്ടത് എന്ന ചോദ്യത്തിന് സ്മാര്‍ട്ട് വര്‍ക്കാണന്നെ താന്‍ പറയും. കാരണം എന്തിനെയും വാണിജ്യ പരമായി കാണുന്ന സമൂഹത്തില്‍ ഒരു മാറ്റമുണ്ടാക്കാന്‍ അല്ലെങ്കില്‍ ഒന്ന് അനക്കമെങ്കിലും സൃഷ്ടിക്കണമെങ്കില്‍ സ്മാര്‍ട്ട് വര്‍ക്കിനെ അത് സാധ്യമാകൂ.

സിനിമ എന്നത് ഒരു കൂട്ടായ്മയാണ് അവിടെ ബ്രില്ലന്‍സിനാണ് പ്രാധാന്യമെന്നും ഉണ്ണിമായ കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കുള്ളില്‍ വളരെ കുറച്ചു സമയം കൊണ്ട് തന്നെ ആരാധകരുടെ പ്രയങ്കരിയായി മാറിയ താരമാണ് ഉണ്ണിമായ. അഭിനയത്തിനപ്പുറം സഹസംവിധായികയായും ഉണ്ണിമായ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends