മോഹന്‍ലാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചു; കാരണം തുറന്നുപറഞ്ഞ് മധുപാല്‍

മോഹന്‍ലാല്‍ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചു; കാരണം തുറന്നുപറഞ്ഞ് മധുപാല്‍
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഓസ്‌ട്രേലിയ എന്ന സിനിമ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ച് മനസ്സുതുറന്ന് മധുപാല്‍. യമനം ചിത്രത്തിലൂടെയാണ് ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് തുടങ്ങുന്നത്. അത് കഴിഞ്ഞ് രാജീവ് അഞ്ചലിന്റെ കൂടെ ഒരു ചിത്രത്തില്‍ വര്‍ക്ക് ചെയ്തിരുന്നു. ആ സിനിമയിലാണ് ഞാന്‍ ലാലേട്ടനെ ആദ്യമായി കാണുന്നത്.

അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാന്‍. പി ബാലചന്ദ്രനായിരുന്നു ഓസ്‌ട്രേലിയയുടെ തിരക്കഥ ചെയ്തത്. കാര്‍ റേസ് നടത്തുന്ന ഒരാളുടെ കഥയാണ്. മോഹന്‍ലാലായിരുന്നു ഓസ്‌ട്രേലിയയിലെ നായകന്‍. ആ സിനിമയുടെ ഒരുപാട് ഭാഗങ്ങള്‍ ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു.

റേസ് കാര്‍ ഉണ്ടാക്കുന്നതും അതുണ്ടാക്കുന്ന വര്‍ക്ക് ഷോപ്പില്‍ നില്‍ക്കുന്ന ഒരാളുമായും ബന്ധപ്പെട്ടായിരുന്നു സിനിമയുടെ കഥ. അതിനുമുന്‍പ് തന്നെ എം ആര്‍ എഫിന്റെ ഒറിജിനല്‍ കാര്‍ റേസ് ഞങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു.മൂന്ന് ദിവസത്തോളമാണ് അത് ഷൂട്ട് ചെയ്തത്.

അതിനു ശേഷമാണ് കാര്‍ ഉണ്ടാക്കുന്ന രംഗങ്ങളൊക്കെ എടുക്കുന്നത്.ഇത് ഷൂട്ട് ചെയ്തതിനു ശേഷമാണ് വളരെ ഡീറ്റൈലായിട്ട് സ്‌ക്രീന്‍ പ്ലേ ചെയ്യുന്നതും കഥക്കൊപ്പമുണ്ടായിരുന്ന സീക്വന്‍സുകള്‍ റീ വര്‍ക്ക് ചെയ്യുന്നതും. പക്ഷേ, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആ സ്‌ക്രീന്‍ പ്ലേ ഇഷ്ടപ്പെടാതെ വന്നു. അതിനെ തുടര്‍ന്ന് സിനിമ വേണോ വേണ്ടേ എന്ന തരത്തില്‍ കുറേ ചര്‍ച്ചകള്‍ നടന്നു. അങ്ങനെയാണ് ആ സിനിമ വേണ്ടെന്ന് വയ്ക്കുന്നത്.' മധുപാല്‍ പറഞ്ഞു.

Other News in this category



4malayalees Recommends