എന്റെ സ്വന്തം അമ്മയെ ഞാന്‍ കൊല്ലാന്‍ നോക്കില്ലല്ലോ ?' വിവാദങ്ങളോട് പ്രതികരിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

എന്റെ സ്വന്തം അമ്മയെ ഞാന്‍ കൊല്ലാന്‍ നോക്കില്ലല്ലോ ?' വിവാദങ്ങളോട് പ്രതികരിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍
കെപിഎസി ലളിതയുടെ മരണത്തെ തുടര്‍ന്ന് നിരവധി വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. താരത്തിന് ലഭിച്ചിരുന്നത് തെറ്റായ ചികിത്സയാണെന്നായിരുന്നു അതിലൊന്ന്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍.

'എന്റെ സ്വന്തം അമ്മയെ ഞാന്‍ തെറ്റായ ചികിത്സ നല്‍കി കൊല്ലാന്‍ നോക്കില്ലല്ലോ ? കുറേ തെറ്റിദ്ധാരണയുടെ പേരില്‍ അടുത്തുള്ളവര്‍ തന്നെ പലതും പറഞ്ഞ് പ്രചരിപ്പിച്ചു. അമ്മ വല്ലാത്ത അവസ്ഥയിലായിരുന്നു. നമുക്ക് തന്നെ അമ്മയെ കാണുമ്പോള്‍ സങ്കടം വരുമായിരുന്നു. പിന്നെ എന്തിന് ഞാന്‍ ഗോസിപ് പറയുന്നവരെ അമ്മയെ കാണിക്കുന്നു ?' സിദ്ധാര്‍ത്ഥ് ഭരതന്‍ ചോദിച്ചു.

ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ പങ്കെടുക്കവെയായിരുന്നു സിദ്ധാര്‍ത്ഥ ഭരതന്റെ പരാമര്‍ശം. കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചതിന് പിന്നാലെയുള്ള വിവാദം തികച്ചും രാഷ്ട്രീയപരമായിരുന്നുവെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.

Other News in this category



4malayalees Recommends