ജയറാം പാര്‍വതി ദമ്പതികളുടെ സിനിമകള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മാതാപിതാക്കളെ പോലെ മകന്‍ കാളിദാസും സിനിമയിലെത്തിയെങ്കിലും മകള്‍ മാളവിക ഇപ്പോഴും അഭിനയ രംഗത്ത് എത്തിയിട്ടില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം മാതാപിതാക്കളെപ്പറ്റി മാളവിക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറുന്നത്.
അമ്മയുടെ സിനിമ എനിക്കിഷ്ടമല്ലെന്നും കാണാറുമില്ലെന്നും, അപ്പ പറഞ്ഞതാണെങ്കില്‍ അത് കള്ളമാണെന്നുമാണ് മാളവിക പറഞ്ഞത്.'അമ്മയുടെ സിനിമകള്‍ കണ്ടിട്ടില്ല. മൂന്ന് വയസൊക്കെയായിരുന്ന സമയത്ത് അമ്മയുടെ സിനിമ കണ്ട് കരഞ്ഞിരുന്നു. ശേഷം അമ്മയുടെ സിനിമ കാണുന്നത് നിര്‍ത്തി.
അച്ഛന്റെ സിനിമകളും കണ്ണന്റെ സിനിമകളും കാണാറുണ്ട്. അമ്മയുടെ സിനിമ എനിക്കിഷ്ടമല്ല. ചെറുതായിരുന്നപ്പോള്‍ അമ്മയുടെ സിനിമ കണ്ട് കരഞ്ഞിട്ടുണ്ടെന്നും അതില്‍ പിന്നെ അമ്മയുടെ സിനിമ കണ്ടിട്ടില്ലന്നുമാണ് മാളവിക പറഞ്ഞത്. ജയറാമിന്റെ കാര്യം ചോദിച്ചപ്പോള്‍ താന്‍ അച്ഛന്റെ മകളാണെന്നും പിന്നെ അച്ഛന്‍ പറയുന്ന കാര്യങ്ങളാണങ്കില്‍ കൂടുതലും പുളുവായിരിക്കുമെന്നുമാണ് മാളവിക പറഞ്ഞത്.
തനിക്ക് സിനിമയേക്കാള്‍ കൂടുതല്‍ മോഡലിങാണ് താല്‍പര്യമെന്നും അടുത്തൊന്നും സിനിമാ പ്രവേശനം ഉണ്ടാകില്ലെന്നും മാളവിക പറഞ്ഞു.
ഒരു ജ്വല്ലറിക്ക് വേണ്ടിയുള്ള പരസ്യ ചിത്രത്തില്‍ മാളവികയും, ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക ജയറാം.