സുരേഷ് ഗോപി നായകവേഷത്തിലെത്തുന്ന ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി മലയാളത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലെത്തുകയാണ്.
സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്‌ക അവതരിപ്പിക്കുന്നത്. ബിജു മേനോന്‍, ജോണി ആന്റണി ഉള്‍പ്പെടെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമാണ് 'ഒറ്റക്കൊമ്പന്‍'. വിദേശത്ത് ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകളില്‍ വന്‍ ബഡ്ജറ്റില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. മലേഷ്യ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ഒക്ടോബറിനുശേഷം ചിത്രീകരണം ആരംഭിക്കാനാണ് ആലോചന.