യുഎഇയിലെ ഷോപ്പിങ് മാളില്‍ അടിപിടി; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ്
യുഎഇയിലെ ഷോപ്പിങ് മാളില്‍ അടിപിടിയുണ്ടാക്കിയ സംഘം അറസ്റ്റിലായി. റാസല്‍ഖൈമയിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്!തത്.
വീഡിയോ ശ്രദ്ധയില്‍പെട്ട റാസല്‍ഖൈമ പൊലീസ്, അടിപിടിയുണ്ടാക്കിയ യുവാക്കളെ തിരിച്ചറിയുകയും ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്!തയാളെയും പൊലീസ് അറസ്റ്റ് ചെയ്!തിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലഹളകളുണ്ടാക്കി പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിക്കരുതെന്ന് നേരത്തെ തന്നെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും അവ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പൊതുമര്യാദകളുടെ ലംഘനത്തിന് പുറമെ മാനനഷ്ടവും സ്വകാര്യതാ ലംഘനവും പോലുള്ള കുറ്റകൃത്യങ്ങളിലും ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ പങ്കാളികളാക്കപ്പെടുമെന്നും പൊലീസ് അറിയിച്ചു.