വിവാദനായകനും മുന്‍ ഐപിഎല്‍ ചെയര്‍മാനുമായ വ്യവസായി ലളിത് മോദിയുടെ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ബിടൗണും ആരാധകരും. ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ മറ്റൊന്നുമല്ല, ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ സുസ്മിതാസെന്നുമായി ഡേറ്റിങ്ങിലാണെന്നാണ് മോദി പറയുന്നത്.
ഇക്കാര്യം ലളിത് മോദി തന്നെയാണ് ട്വീറ്റ് ചെയ്തത്. ഇരുവരുടെയും ആഘോഷ ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. 'മാലദ്വീപിലും സാര്‍ഡീനിയയിലുമുള്ള സന്ദര്‍ശനം കഴിഞ്ഞ് ലണ്ടനില്‍ മടങ്ങി എത്തിയതേയുള്ളൂ. നല്ലപാതിക്കൊപ്പം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു. ചന്ദ്രനും മുകളിലെന്ന തോന്നല്‍'. ലളിത് മോദി ട്വീറ്റ് ചെയ്തു.