എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്... എല്ലാ വില്ലന്മാരും നായകനെ കൊല്ലാന്‍ നടക്കുന്നവരുമല്ല... ''; ഗുരു സോമസുന്ദരം

എനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്... എല്ലാ വില്ലന്മാരും നായകനെ കൊല്ലാന്‍ നടക്കുന്നവരുമല്ല... ''; ഗുരു സോമസുന്ദരം
ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലൂടെ മലയാളികളുടെ മനസ്സില്‍ കയറി കൂടിയ താരമാണ് ഗുരു സോമസുന്ദരം. വില്ലന്‍ കഥാപാത്രത്തിലെത്തിയ സോമസുന്ദരത്തിന് ഹിറോകളോട് ദേഷ്യമാണെന്നും, വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് കൂടുതല്‍ ഇഷ്ടമെന്നും തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോള്‍. റെഡ് എഫ്. എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ടെന്നും അതുകൊണ്ടാണ് വില്ലനാകാനാണിഷ്ടമെന്നും പറഞ്ഞത്.

'തനിക്ക് ഹീറോകളോട് ചെറിയ ദേഷ്യമുണ്ട്, അതുകൊണ്ട് തന്നെ തനിക്ക് വില്ലനാവാനാണ് ഇഷ്ടം. ഞാന്‍ ഹീറോ ആയിട്ടും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളില്‍ ഹീറോ ആവുന്നവര്‍ ഒന്നും ചെയ്യാതിരിക്കുന്നത് കണ്ടിട്ടുണ്ട്. ചില പിരീയഡില്‍ അവര്‍ക്ക് സൊസൈറ്റിയെ കുറിച്ച് ഒരു ചിന്തയുമില്ലാത്ത പോലെ തോന്നും.

താന്‍ കണ്ട പല സിനിമകളിലെയും വില്ലന്‍ കഥാപാത്രം കാണുമ്പോള്‍ എനിക്ക് ഒരു അടുപ്പം തോന്നും. ബേസില്‍ വന്ന് മിന്നല്‍ മുരളി സിനിമയുടെ കഥ പറഞ്ഞപ്പോള്‍ തനിക്ക് സന്തോഷമായെന്നും. എന്നോട് പറഞ്ഞു നിങ്ങളാണ് ഈ സിനിമയിലെ സൂപ്പര്‍ വില്ലനെന്ന്. ഈ സിനിമയുടെ കഥ കേട്ടതും താന്‍ ഓക്കേ പറഞ്ഞു. ഞാന്‍ വേറൊരു സിനിമയും കമ്മിറ്റ് ചെയ്യാതെ രണ്ടുവര്‍ഷം ഇതിന് വേണ്ടി തയ്യാറെടുത്തു.

വില്ലന്‍ വേഷങ്ങളില്‍ ഒരുപാട് വെറൈറ്റിയുണ്ട്. എല്ലാ വില്ലന്മാരും ഹീറോകളെ കൊല്ലാന്‍ നടക്കുന്നവരല്ല. അവര്‍ ഹീറോയ്ക്ക് വെല്ലുവിളികള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഹീറോക്ക് വെല്ലുവിളികള്‍ കൊടുക്കുമ്പോഴേ ഹീറോയിസം കാണിക്കാന്‍ പറ്റുകയുള്ളൂവെന്നും' ഗുരു സോമസുന്ദരം പറഞ്ഞു.

Other News in this category



4malayalees Recommends