അഭിനയ മികവ് കൊണ്ട് ആളുകള്‍ നെഞ്ചേറ്റിയ നടനാണ് ഗുരു സോമസുന്ദരം. തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നടന് ഏതാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോള്‍.'തമിഴില്‍ ഒരു നടനുണ്ട്. കോമഡി ചെയ്യുന്ന നടനാണ്. വടിവേലു. അദ്ദേഹം നല്ലൊരു ആക്ടറാണ്. അദ്ദേഹം തന്നെ ഒരുപാട് ഇന്‍സ്പൈര്‍ ചെയ്തിട്ടുണ്ട്. അതിനു മുമ്പും കോമഡി ചെയ്തിരുന്ന നടന്മാരെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ചെയ്യുമെന്നാണ് ഗുരു സോമസുന്ദരം നല്കിയ മറുപടി. അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ വിളികള്‍ വരുന്നത് മലയാളത്തില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും ഗുരു സോമസുന്ദരം കൂട്ടിച്ചേര്‍ത്തു.
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെയാണ് ഗുരു സോമസുന്ദരം മലയാളത്തിലേയ്ക്കെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് ഒരുപാട് മികച്ച പ്രതികരണങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു