ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞു ; വെളിപ്പെടുത്തി നടി നീതു ചന്ദ്ര

ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞു ; വെളിപ്പെടുത്തി നടി നീതു ചന്ദ്ര
ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി തന്നോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി നീതു ചന്ദ്ര. ഒരു പ്രമുഖമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നീതുവിന്റെ പ്രതികരണം. ഇപ്പോള്‍ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം പറയുന്നു.

'ദേശീയ പുരസ്‌കാര ജേതാക്കളായ 13 താരങ്ങള്‍ക്കൊപ്പം വലിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയായി ഇരുന്നാല്‍ പ്രതിമാസം 25 ലക്ഷം രൂപ വേതനമായി നല്‍കാമെന്ന് ഒരു വലിയ വ്യവസായി വാഗ്ദാനം ചെയ്തു. എനിക്ക് ഇപ്പോള്‍ തൊഴിലും പണവും ഇല്ല.

ഭാവി ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട്. ഒരുപാട് ജോലികള്‍ ചെയ്ത ശേഷം ഇപ്പോള്‍ സ്വയം വേണ്ട എന്നു തോന്നുന്നുണ്ട്.' നീതു അഭിമുഖത്തില്‍ പറഞ്ഞു. വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നും നീതു കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends