തന്റെ അഭിനയ ജീവിതത്തില്‍ താന്‍ മാതൃകയാക്കിയ രണ്ട് പേരെപ്പറ്റി സഞ്ജയ് ദത്ത്

തന്റെ അഭിനയ ജീവിതത്തില്‍ താന്‍ മാതൃകയാക്കിയ രണ്ട് പേരെപ്പറ്റി സഞ്ജയ് ദത്ത്
കെജിഎഫ് ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ വില്ലനായെത്തി ആരാധക പ്രശംസ ഏറ്റ് വാങ്ങിയ താരമാണ് സഞ്ജയ് ദത്ത്. തന്റെ അഭിനയ ജീവിതത്തില്‍ താന്‍ മാതൃകയാക്കിയ രണ്ട് പേരെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണിപ്പോള്‍. ദിലീപ് കുമാറില്‍ നിന്നും, അമിതാഭ് ബച്ചനില്‍ നിന്നും താന്‍ കുറെയെറെ കാര്യങ്ങള്‍ പഠിച്ചെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സഞ്ജയ് ഈക്കാര്യം പറഞ്ഞത്.

90കളില്‍ ദിലീപിന് ഒപ്പം രണ്ട് സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും, അത് തനിക്ക് കിട്ടയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെപ്പോലെ മുതിര്‍ന്ന താരത്തിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹം സിനിമയില്‍ എന്തെങ്കിലും മാറ്റം വരുത്തിയാല്‍ ഞങ്ങള്‍ക്ക് ഒന്നും പറയാന്‍ സാധിക്കില്ല, പക്ഷേ ഞങ്ങള്‍ അതില്‍ നിന്നും പഠിച്ചുനെന്നും അദ്ദേഹം പറഞ്ഞു.

അമിതാഭ് ബച്ചനും അതേ പഠനക്രിയ പിന്തുടരുന്ന താരങ്ങളില്‍ ഒരാളാണ് എന്നും അദ്ദേഹം പറഞ്ഞു. അമിതാഭ് ബച്ചനില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു എന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ക്കുന്നു.

Other News in this category



4malayalees Recommends