ബോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെ പ്രതിഫലമുയര്‍ത്തി നയന്‍താര

ബോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെ പ്രതിഫലമുയര്‍ത്തി നയന്‍താര
ബോളിവുഡ് അരങ്ങേറ്റത്തിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തി ലേഡി സൂപ്പര്‍സ്റ്റാര്‍. നയന്‍താര പ്രതിഫലം ഉയര്‍ത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നു. ഇപ്പോള്‍ 10 കോടി വരെയാക്കി തന്റെ പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 6 മുതല്‍ 7 കോടി വരെയാണ് നടി പ്രതിഫലമായി വാങ്ങിയിരുന്നത്.

അതേസമയം നയന്‍താര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നയന്‍താരയുടെ 75 ചിത്രമായിട്ടാവും ഇത് പുറത്തിറങ്ങുക. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും നയന്‍താര നായികയായി എത്തുന്നുണ്ട്.

പൃഥ്വിരാജ് നയന്‍താരഅല്‍ഫോണ്‍സ് കോംബോയില്‍ ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ഗോള്‍ഡ്. മല്ലിക സുകുമാരന്‍, ബാബുരാജ്, ഷമ്മി തിലകന്‍, അബു സലീം, അജ്മല്‍ അമീര്‍, റോഷന്‍ മാത്യൂ, ഇടവേള ബാബു എന്നിങ്ങനെ വലിയൊരു താരനിരയും ഗോള്‍ഡിലെത്തുന്നുണ്ട്.

Other News in this category



4malayalees Recommends