ദിലീപ് കുറ്റാരോപിതന്‍ മാത്രം, 'കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസ്സില്‍ നിന്ന് വേദനയോടെ ആ പേര് വെട്ടും, ഇപ്പോള്‍ അത് ചെയ്യില്ല'; രഞ്ജിത്ത്

ദിലീപ് കുറ്റാരോപിതന്‍ മാത്രം, 'കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസ്സില്‍ നിന്ന് വേദനയോടെ ആ പേര് വെട്ടും, ഇപ്പോള്‍ അത് ചെയ്യില്ല'; രഞ്ജിത്ത്
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ മനസ്സില്‍ നിന്ന് വേദനയോടെ ദിലീപിനെ വെട്ടുമെന്നും, ഇപ്പോള്‍ അത് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിഷേധ യോഗത്തില്‍ വിളിച്ചിട്ടും ആഷിഖ് അബുവും റിമ കല്ലിങ്കലും പങ്കെടുത്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു. അങ്ങനെയൊരു യോഗം നടത്തി പബ്ലിക്കിന്റെ മുന്നിലേക്കിറങ്ങി പിന്തുണ പ്രഖ്യാപിക്കാന്‍ താനാണ് മമ്മൂട്ടിയോടും ഇന്നസെന്റിനോടും പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റാരോപിതര്‍ മാത്രമാണെന്നും രഞ്ജിത്ത് പറഞ്ഞു. കുറ്റവാളിയെന്ന് കോടതി വിധിച്ചാല്‍ ഏറെ വേദനയോടെ മനസ്സില്‍ നിന്ന് ദിലീപിനെ വെട്ടും. ഇപ്പോള്‍ അത് ചെയ്തിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends