ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ എത്തി ഇഷ്ടം പിടിച്ചുപറ്റാന്‍ ഞങ്ങള്‍ക്ക് പറ്റി.. ആസിഫ് അലി പറയുന്നു

ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ എത്തി ഇഷ്ടം പിടിച്ചുപറ്റാന്‍ ഞങ്ങള്‍ക്ക് പറ്റി.. ആസിഫ് അലി പറയുന്നു
അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യറെന്ന് ആസിഫ് അലി. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മഹാവീര്യര്‍ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലു മാളില്‍ നടത്തിയ പരിപാടിക്കിടെയാണ് ഇന്ത്യന്‍ സിനിമക്ക് മുമ്പില്‍ അഭിമാനത്തോടെ അവതരിപ്പിക്കാനാവുന്ന ചിത്രമാണ് മഹാവീര്യര്‍ എന്ന് ആസിഫ് അലി പറഞ്ഞത്.

ഒരുപാട് സന്തോഷം തോന്നുന്നു. നമ്മളെ കാണാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെസമയം ചെവവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നമ്മുടെ കൂടെ സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നവരൊക്കെയല്ലേ ഏറ്റവും വലിയ സന്തോഷം. ഒരു സിനിമാ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പറ്റിയിട്ടുണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ജീവിതത്തില്‍ എന്താണ് വേണ്ടത്. എനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാം ഇന്ത്യന്‍ സിനിമയില്‍ നമുക്ക് പ്രസന്റ് ചെയ്യാന്‍ പറ്റുന്ന ഏറ്റവും നല്ല സിനിമകളിലൊന്നാവും മഹാവീര്യറെന്നും ആസിഫ് അലി പറഞ്ഞു.

തിയേറ്ററിന് വേണ്ടി ഒരുക്കിയ സിനിമയാണ് മഹാവീര്യര്‍ എന്നാണ് നിവിന്‍ പോളി ചിത്രത്തെ പറ്റി പറഞ്ഞത്. ഏറ്റവും മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ എന്നെ കൊണ്ടാവുന്ന രീതിയില്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താനും ആസിഫും എട്ടൊമ്പത് വര്‍ഷത്തിന് ശേഷം ഓന്നിക്കുന്ന ചിത്രം കൂടിയാണിതെന്നും നിവിന്‍ പോളി പറഞ്ഞു.

Other News in this category



4malayalees Recommends